എസ്എൻഡിപി മൈസൂരു ശാഖയുടെ നേതൃത്വത്തിൽ 171-ാമത് ശ്രീനാരായണ ഗുരുജയന്തി വിപുലമായി ആഘോഷിച്ചു. പരിപാടി വിഖ്യദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ ഹരീഷ് ഗൗഡ, ടി.എസ്. ശ്രീവത്സ എന്നിവർ സംസാരിച്ചു. എസ്എൻഡിപി കുടക് ജില്ലാ യൂണിയൻ പ്രസിഡണ്ട് വി.കെ. ലോകേഷ്, സെക്രട്ടറി പ്രേമാനന്ദ്, തലശ്ശേരി ജഗന്നാഥ ക്ഷേത്രഭരണ സമിതി പ്രസിഡണ്ട് സത്യൻ, വെങ്കപ്പ എന്നിവർ പങ്കെടുത്തു.

അംഗങ്ങളിലെ വിരമിച്ച നഴ്‌സുമാർ, എസ്എസ്എൽസി, പിയുസി പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Related Posts