സംസ്ഥാനത്ത് വൻകുതിപ്പുമായി സ്വർണം ചരിത്രവിലയിൽ. ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപ യുമാണ് കൂടിയത്. ഇതോടെ, പവൻ 94,000 രൂപയെന്ന റെക്കോർഡ് പിന്നിട്ടു. ഒരു പവൻ സ്വർണത്തിന് 94,360 രൂപയിലും ഗ്രാമിന് 11,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്, അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 250 രൂപ കുതിച്ച് 9,700 രൂപ യിലെത്തി.

ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്‌ചയാണ് കണ്ടത്. അടുത്ത രണ്ടു ദിവസത്തിനിടെ 880 രൂപയുടെ ഇടിവാണുണ്ടായത്. പിന്നാലെ നാലിന് വീണ്ടും 87,000 പിന്നിട്ട സ്വർണം ആറിന് 88,000 രൂപയും ഏഴിന് 89,000 രൂപയും എട്ടിന് 90,000 രൂപയും ഒമ്പതിന് 91,000 രൂപയും കടന്നു. തുടർന്ന് 14ന് ഒറ്റയടിക്ക് 2,400 രൂപ ഉയർന്ന സ്വർണവില 94,000 എന്ന നാഴികക്കല്ല് പിന്നിടുകയായിരുന്നു.

Related Posts