കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെ ഇന്നലെ രാത്രി ഉണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്കേറ്റു. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചായിരുന്നു കല്ലേറുണ്ടായതെന്ന് ആർ പി എഫ് വ്യക്തമാക്കി. S7 കോച്ചിലെ യാത്രക്കാരന് കല്ലേറിൽ മുഖത്ത് പരിക്കേറ്റു.

ആർ പി എഫ് തലശ്ശേരിയിൽ വെച്ച് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര ആരംഭിച്ചു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്.

Related Posts