കേരള കൾച്ചറൽ ഫോറത്തിൻ്റെ ‘സത്യൻ ചലച്ചിത്ര പുരസ്കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ശില്പവും 50,000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
ചലച്ചിത്ര സംവിധായകരായ പി.ടി. കുഞ്ഞു മുഹമ്മദ്, കലാധരൻ, ശരത്ത്, എന്നിവരടങ്ങിയ ജൂറിയാണ് ഉർവശിയെ അവാർഡിനായി തിരഞ്ഞെടുത്തത്. നടൻ സത്യൻ്റെ ജന്മവാർഷിക ദിനമായ നവംബർ 9-ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.