കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. ഇന്ദിരാനഗർ ജീവൻ ഭീമാ നഗറിലുള്ള കാരുണ്യ ബെംഗളൂരു അഡ്മിൻ ഹാളിൽ വച്ച് നടന്ന പരിപാടി നോർക്ക ഡിവലപ്മെന്റ് ഓഫീസർ റീസാ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ബാംഗ്ലൂർ നോർക്ക ഡെവലപ്മെന്റ്റ് ഓഫീസർ റീസ രഞ്ജിത്ത് നോർക്ക നടപ്പാക്കിവരുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു സംസാരിച്ചു.
കാരുണ്യ ബെംഗളൂരു ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ട്രഷറർ കെ.പി. മധുസൂദനൻ, ട്രസ്റ്റിമാരായ ഖാദർ മൊയ്തീൻ, രാജേന്ദ്രൻ, പൊന്നമ്മദാസ്, തമ്പാൻ.കെ.കെ, പ്രദീപ്, ശ്രീകാന്ത്, ആൻ്റണി, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി. നിരവധിപേർ ക്യാമ്പിൻ്റെ ഭാഗമായി.