കർണാടക നായർ സർവീസ് സൊസൈറ്റിയുടെ(കെ എൻ എസ് എസ്) ചന്ദാപുര കരയോഗത്തിൻ്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും, കുടുംബസംഗമവും – “ചന്ദ്രോത്സവം-2025”, ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

സാംസ്‌കാരിക സമ്മേളനത്തിൽ അനേകൽ MLA എം എൽ എ ബി.ശിവണ്ണ, കെ.എൻ.എസ്.എസ് ബോർഡ് ചെയർമാൻ ആർ മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ഖജാൻജി വിജയകുമാർ, കരയോഗം പ്രസിഡണ്ട് വേണുഗോപാൽ, സെക്രട്ടറി രാജേഷ് കുമാർ, ഖജാൻജി പ്രമോദ് കുമാർ മറ്റു വിശിഷ്ടാതിഥികൾ പങ്കെടുത്തു.

കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികളും പിന്നണി ഗായിക ശ്വേതാ അശോക്, മീഡിയ വൺ പതിനാലാം രാവ് ഫൈനലിസ്റ്റ് നികേഷ്, സുബിൻ, അജിത്, മനീഷ എന്നിവർ നയിച്ച കോഴിക്കോട് റെഡ് ഐഡിയാസ് ഗാനമേള, സിനിമ ചാനൽ താരങ്ങളായ മായാ, മണിക്കുട്ടൻ എന്നിവരുടെ കോമഡി ഷോ എന്നിവയും അരങ്ങേറി.

Related Posts