സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ പുണ്യമാസമായ കർക്കിടകത്തിൽ വർഷങ്ങളായി നടത്തിവരാറുള്ള രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം സമന്വയ ദാസറഹള്ളി ഭാഗ് അബിഗ്ഗരെ കാര്യാലയത്തിൽ സമന്വയ ഭാരവാഹികളുടെ സാന്നിധ്യത്തിൽ സുബ്രഹ്മണ്യൻ പിള്ളയുടെ നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തി രാമായണം പാരായണം ആരംഭിച്ചു.
കർക്കിടകത്തിലെ മുഴുവൻ ദിവസങ്ങളിലും ബാംഗ്ലൂരിലെ വിവിധ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും വൈകുന്നേരം 6.30 മുതൽ രാമായണപാരായണവും ശേഷം ഭക്തിനിർഭരമായ ഭജനകളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 7406472773