കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക പ്രവാസി കോൺഗ്രസ് (KPC) നാളെ ബെംഗളൂരുവിൽ വ്യത്യസ്ത അനുസ്മരണ-സേവന പരിപാടികൾ സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ഉച്ചയ്ക്ക് 12.00 മണിക്ക് ബാനർഘട്ട റോഡിലെ കലീന അഗ്രഹാരയിലുള്ള ലൂർദ് ഭവൻ ഓൾഡ് ഏജ് ഹോമിൽ നടക്കും. ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തോടൊപ്പം അവിടുത്തെ അന്തേവാസികളോടൊപ്പം സ്നേഹവിരുന്നും സംഘടിപ്പിക്കും. ജനസേവനവും കരുണയും ജീവിതത്തിൻ്റെ മുഖമുദ്രയാക്കിയ ഉമ്മൻ ചാണ്ടിയുടെ മാനവിക സന്ദേശം സമൂഹത്തിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ പരിപാടിയുടെ ഏകോപനം കർണാടക പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി അലക്സ് ജോസഫ് നിർവഹിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 98457 47452 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

തുടർന്ന് വൈകുന്നേരം 7.00 മണിക്ക് ബൈരതി, കൊത്തന്നൂരിലെ എമറാൾഡ് ഗ്രാൻഡ് ഹോട്ടലിൽ രണ്ടാം അനുസ്മരണ പരിപാടി നടക്കും. പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, നിർധനരായ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരും കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും പരിപാടിയിൽ പങ്കുചേരണമെന്ന് കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കേറ്റ് സത്യൻ പുത്തൂരും, ജനറൽ സെക്രട്ടറി അഡ്മിൻ വിനു തോമസും അഭ്യർത്ഥിച്ചു. ഈ പരിപാടിയുടെ ഏകോപനം കർണാടക പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി ജെയ്‌സൺ ലൂക്കോസ് നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 88848 40022 എന്ന നമ്പറിൽ ബന്ധപ്പെടാം.

രണ്ട് പരിപാടികളിലും വിവിധ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Related Posts