കർണാടക സർക്കാർ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ആർടിസി) ബസ് നിരക്ക് 15 ശതമാനം വർധിപ്പിച്ചു, പുതിയ നിരക്ക് ജനുവരി 5 മുതൽ പ്രാബല്യത്തിൽ വരും. നിയമമന്ത്രി എച്ച്.കെ.പാട്ടീൽ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

ഇക്കാര്യത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുത്തതായും നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും(കെഎസ്‌ആർടിസി, എൻഡബ്ല്യൂകെആർടിസി, കെകെആർടിസി, കെകെആർടിസി ) ബസ് ചാർജ് പുതുക്കിയതായും മന്ത്രി പാട്ടീൽ വ്യാഴാഴ്ച ബെംഗളൂരു വിധാന സൗധയിൽ പറഞ്ഞു. ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിലൂടെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) പ്രതിദിനം 7.84 കോടി രൂപ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts