ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ അൾസൂർ ഗുരു മന്ദിരത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം പ്രത്യേക ശ്രീരാമപൂജയും തുടർന്ന് രാമായണ പാരായണവും ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ.രാജമോഹനൻ അവർകളുടെ നേതൃത്വത്തിൽ ആരംഭം കുറിച്ചു.

എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാവിലെ 9 മണി വരെ രാമായണ പാരായണം ഉണ്ടായിരിക്കും. വിപിൻ ചെറുവള്ളിയിൽ, ആദിഷ് എന്നിവർ പാരായണത്തിന് നേതൃത്വം നൽകും. കർക്കടക മാസം 30വരെ എല്ലാ ദിവസവും രാമായണ പാരായണം ഗുരുമന്ദിരത്തിൽ വച്ചു തുടരുമെന്നു ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.

Related Posts