കേരള സമാജം (R) ബെംഗളൂരു മാഗഡി റോഡ് സോണിൻ്റെ ആഭിമുഖ്യത്തിൽ ഈസ്റ്റർ – വിഷു ആഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ സമാജം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
കേരള സമാജം പ്രസിഡണ്ട് ഹനീഫ്, ജനറൽ സെക്രട്ടറി റെജി കുമാർ, കലാസാംസ്കാരിക സെക്രട്ടറി മുരളീധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സമാജത്തിൻ്റെ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും മാഗഡി റോഡ് സോണിലെ പ്രവർത്തകരും സോണൽ നേതാക്കളും ചേർന്ന് പരിപാടിക്ക് നേതൃത്വം നൽകി.
കുട്ടികൾക്കും മുതിർന്നവർക്കും വിഷു കൈനീട്ടം വിതരണം ചെയ്തു. സമാജത്തിൻ്റെ വിവിധ പ്രവർത്തനങ്ങൾ വഴി കേരളീയ പാരമ്പര്യവും സംസ്കാരവും നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. മാഗഡി റോഡ് സോൺ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി സമാപിച്ചു.