അധികാരമാറ്റം സംബന്ധിച്ച ചർച്ചകൾ കർണാടകയിൽ സജീവമാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശം ഉന്നയിച്ച് ആഭ്യന്തരമന്ത്രി ജി. പരമേശ്വര. മുഖ്യമന്ത്രി നേടാൻ ഡി.കെ. ശിവകുമാറും ശക്തമായ നീക്കങ്ങൾ നടത്തുമ്പോഴാണ് നേടാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ശക്തമായ നീക്കങ്ങൾ നടത്തുമ്പോഴാണ് പരമേശ്വരയും അവകാശവുമായി എത്തിയത്. അധികാരമാറ്റം സംബന്ധിച്ച ചോദ്യത്തോട് ‘തനിക്കും മുഖ്യമന്ത്രിയായിക്കൂടെ’യെന്നാണ് പരമേശ്വരയുടെ പ്രതികരണം.
സിദ്ധരാമയ്യ, ശിവകുമാർ പക്ഷങ്ങൾ തമ്മിൽ തർക്കം രൂക്ഷമായാൽ ഒത്തുതീർപ്പ് സ്ഥാനാർഥിയായി പരമേശ്വര മുഖ്യമന്ത്രി സ്ഥാനത്ത് എത്താനുള്ള വിദൂരസാധ്യതയുമുണ്ട്. മുൻഉപമുഖ്യമന്ത്രിയും കർണാടകയിൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ പരമേശ്വര ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ്.