ജാലഹള്ളി എസ്.എം.റോഡിലുള്ള വൈഷ്ണവി രത്നം അപ്പാർട്ട്മെന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് പ്രസിഡണ്ട് ആർ.മുരളീധർ നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

മാവേലി തമ്പുരാൻ, തിരുവാതിരക്കളി, ശിങ്കാരിമേളം, വടംവലി, പൂക്കള മത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

Related Posts