എം.എം.എ മീലാദ് സംഗമങ്ങൾക്ക് നാളെ തുടക്കം കുറിക്കും
Association News
1 min read
8.4k

എം.എം.എ മീലാദ് സംഗമങ്ങൾക്ക് നാളെ തുടക്കം കുറിക്കും

സെപ്റ്റംബർ 4, 2025
0

മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങൾക്ക് നാളെ തുടക്കം കുറിക്കും.സംഘടനക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ നാളെ പ്രഭാത സമയത്ത് മൗലിദ് പാരായണങ്ങളും തുടർന്ന് ആസാദ് നഗറിൽ മീലാദ് റാലിയും നടക്കും. രാവിലെ 8 മണിക്ക് റാലി ജനറൽ സെക്രട്ടറി ടി.സി. സിറാജ്’ഉൽഘാടനം ചെയ്യും. സെപ്തംബർ 14 ന് ഞായറാഴ്ച്ച മൈസൂർ റോഡ് കർണാടക മലബാർ സെൻ്ററിലെ ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ സ്റ്റുഡൻസ് ഫെസ്റ്റും 18 ന് വ്യാഴാഴ്ച്ച തിലക്

Continue Reading
ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
India
1 min read
9.0k

ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; 2 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

സെപ്റ്റംബർ 4, 2025
0

ഝാർഖണ്ഡിലെ പലാമു ജില്ലയിൽ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.30-ന് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികളായ തൃതീയ പ്രസ്തുതി സമിതി കമാൻഡർ ശശികാന്ത് ഗഞ്ജുവും സംഘവും പ്രദേശത്തെത്തിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റമുട്ടലുണ്ടായത്.

Continue Reading
കേരളത്തിലെ ആദ്യ വനിത ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ലി വാസു അന്തരിച്ചു
Kerala
0 min read
8.1k

കേരളത്തിലെ ആദ്യ വനിത ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ലി വാസു അന്തരിച്ചു

സെപ്റ്റംബർ 4, 2025
0

കേരളത്തിലെ ആദ്യ വനിതാ ഫൊറൻസിക് വിദഗ്‌ധ ഡോ. ഷെർലി വാസു (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിൽ വെച്ചായിരുന്നു അന്ത്യം. കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്കു കൈകാര്യം ചെയ്ത ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഷെർലി വാസു. കോഴിക്കോട് മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം വകുപ്പ് മുൻ മേധാവി കൂടിയായിരുന്നു. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗ മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു നിലവിൽ ഷെർലി. സൗമ്യ

Continue Reading
കണ്ണൂരിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു; ഒരാൾക്ക് പരിക്ക്
Kerala
1 min read
8.6k

കണ്ണൂരിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു; ഒരാൾക്ക് പരിക്ക്

സെപ്റ്റംബർ 4, 2025
0

കണ്ണൂരിൽ വാഹനാപകടത്തിൽ 2 പേർ മരിച്ചു. കണ്ണൂർ പിലാത്തറമാതമംഗലത്ത് വാഹനം ഇടിച്ച് പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ രണ്ടു പേരാണ് മരിച്ചത്. ഒരാൾക്ക് പരിക്ക്. ബുധനാഴ്‌ച രാത്രി 11.45 ന് എരമം-കടേക്കര മേച്ചറ പാടി അംഗൻവാടിക്ക് സമീപമായിരുന്നു അപകടം. എരമം ഉള്ളൂരിലെ എം.എം.വിജയൻ(50), പുഞ്ഞും പിടുക്കയിൽ രതീഷ്(40) എന്നിവരാണ് മരിച്ചത്. വാഹനം ഇടിച്ച് പരിക്കേറ്റ നിലയിൽ റോഡരികിൽ കിടക്കുകയായിരുന്ന ഇവരെ നാട്ടുകാർ ചേർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും

Continue Reading
താമരശേരി ചുരത്തിൽ ഓണത്തിരക്ക് പ്രമാണിച്ച് നിയന്ത്രണം
Kerala
0 min read
8.1k

താമരശേരി ചുരത്തിൽ ഓണത്തിരക്ക് പ്രമാണിച്ച് നിയന്ത്രണം

സെപ്റ്റംബർ 4, 2025
0

താമരശേരി ചുരത്തിൽ ഓണത്തിരക്ക് പ്രമാണിച്ച് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ ചുരത്തിൽ പാർക്ക് ചെയ്യരുതെന്നും കൂട്ടംകൂടി വ്യൂ പോയിൻ്റിൽ നിൽക്കരുതെന്നും സന്ദർശകർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. വ്യൂപോയിൻ്റിൽ വാഹനം നിർത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നു ജില്ലാ കലക്ടർ നിർദേശം നൽകി. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ചുരത്തിൽ ഗതാഗത തടസം നേരിട്ടിരുന്നു. തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പിന്നാലെ, തുടർച്ചയായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയും തകരാറിലാകുകയും ചെയ്തതോടെ ഗതാഗത നിയന്ത്രണം കർശനമാക്കുകയും

Continue Reading
‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ 100 കോടി ക്ലബ്ബിൽ
Entertainment
1 min read
8.2k

‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ 100 കോടി ക്ലബ്ബിൽ

സെപ്റ്റംബർ 4, 2025
0

കല്യാണി പ്രിയദർശൻ നായികയും നസ്ലെൻ ഗഫൂർ നായകനുമായ വനിതാ സൂപ്പർഹീറോ ചിത്രം ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ 100 കോടി ക്ലബിൽ. ഓഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം കേവലം 5 ദിവസം കൊണ്ടാണ് ഈ നേട്ടം കയ്യെത്തിപ്പിടിച്ചത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന സിനിമയുടെ വേൾഡ് വൈഡ് കളക്ഷനാണിത്. തമിഴ്നാട്ടിൽ ചിത്രം വിതരണം ചെയ്യുന്നത് എ.ജി.എസ്. സിനിമാസും കർണാടകയിൽ കന്നഡ താരം രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ

Continue Reading
അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ പത്തുവയസുകാരന് രോഗം സ്ഥിരീകരിച്ചു
Kerala
0 min read
8.7k

അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ പത്തുവയസുകാരന് രോഗം സ്ഥിരീകരിച്ചു

സെപ്റ്റംബർ 4, 2025
0

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറച്ച് ദിവസങ്ങളിലായി രോഗ ലക്ഷണങ്ങളോടെ 10വയസുകാരന്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഇന്നലെ സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്ന് രോഗബാധുണ്ടായതെന്നും ഉറവിടം എവിടെ നിന്നുമാണെന്നും വ്യക്തമല്ല. ഇതുബന്ധപ്പെട്ട പരിശോധന തുടരുകയാണ്. നിലവില്‍ 11 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

Continue Reading
ESMA ഓണാഘോഷം സെപ്റ്റംബർ 21ന്
Association News
1 min read
7.7k

ESMA ഓണാഘോഷം സെപ്റ്റംബർ 21ന്

സെപ്റ്റംബർ 4, 2025
0

ഈ വർഷത്തെ എക്‌സ് സർവീസ്മെൻ അസ്സോസിയേഷൻ്റെ (ESMA) ഓണാഘോഷം 2025 സെപ്റ്റംബർ 21ന് ജാലഹള്ളി എയർഫോഴ്‌സ് സിവിലിയൻ സ്റ്റാഫ് ക്ലബ്ബിൽ രാവിലെ 9.00 മണിക്ക് ആരംഭിക്കും. ESMA കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സികെവി ഉണ്ണി അറിയിച്ചു.

Continue Reading
ഇസ്രയേൽ വ്യോമാക്രമണത്തിൽ 113 പലസ്‌തീനികൾ കൊല്ലപ്പെട്ടു
World
1 min read
8.0k

ഇസ്രയേൽ വ്യോമാക്രമണത്തിൽ 113 പലസ്‌തീനികൾ കൊല്ലപ്പെട്ടു

സെപ്റ്റംബർ 4, 2025
0

ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്‌തീനികൾ കൊല്ലപ്പെട്ടു. സുരക്ഷിത മേഖലയായ അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസ നഗരത്തിൽ നിന്ന് ബലപ്രയോഗത്തിലൂടെ 10 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതിനാൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാസയിൽ പട്ടിണി മരണവും തുടരുന്നു. 6 പലസ്‌തീനികൾ കഴിഞ്ഞ ദിവസവും പട്ടിണി മൂലം മരണത്തിന് കീഴടങ്ങി. ഇതിനിടെയാണ് ഇസ്രയേൽ സേന കര, വ്യോമാക്രമണങ്ങൾ

Continue Reading
ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Karnataka
0 min read
8.5k

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവം; 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

സെപ്റ്റംബർ 4, 2025
0

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ 5 പ്രതികൾ പിടിയിൽ. മലയാളികളായ സുഹൈൽ, ശ്രീജു, കെവിൻ, ആദിൽ, ആൽബിൻ എന്നിവരാണ് അറസ്റ്റിലായത്. ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത് ബെംഗളൂരുവിലെ ആചാര്യ നഴ്‌സിങ് കോളേജിലാണ്. ആദിത്യ എന്ന വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്. വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ചവർക്കെതിരെ വധശ്രമത്തിന് പോലീസ്‌ കേസെടുത്തു. അപ്രതീക്ഷിതമായാണ് കോളജിലെ ഓണാഘോഷത്തിനിടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായി. ഇതിനിടയിലാണ് ആദിത്യയ്‌ക്ക് വയറിന് കുത്തേറ്റത്.

Continue Reading