ഡബിൾ ഡെക്കർ ഫ്ലൈ ഓവർ പദ്ധതിക്ക് കർണാടക മന്ത്രിസഭ അംഗീകാരം നൽകി
മൂന്നാം ഘട്ട വികസനത്തിൽ ബെംഗളൂരു മെട്രോ ഒരു പ്രധാന ചുവടുവയ്പ്പ് നടത്താൻ ഒരുങ്ങുന്നു. 9,700 കോടി രൂപയുടെ ഡബിൾ ഡെക്കർ വയഡക്റ്റ് പദ്ധതിക്ക് കർണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. ഈ പദ്ധതി പ്രകാരം, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) രണ്ട് നിർണായക ഇടനാഴികളിലൂടെ ഫ്ലൈ ഓവറുകൾക്ക് മുകളിൽകൂടി എലവേറ്റഡ് മെട്രോ ലൈനുകൾ നിർമ്മിക്കും. ആദ്യ ഇടനാഴി ജെ പി നഗറിൽ നിന്ന് കെംപാപുര വരെ ഔട്ടർ
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒരു മാസത്തിനകം ഓടിത്തുടങ്ങും
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡൽഹിയിൽ നിന്ന് പ്രയാഗ് രാജ് വഴി പാട്‌നയിലേക്കായിരിക്കും ആദ്യ ട്രെയിൻ ഓടിക്കുക. തുടർന്ന് ആദ്യഘട്ടത്തിൽ ഉൾപ്പെട്ട മുംബയ്, പൂനെ, ഹൗറ, സെക്കന്തരാബാദ് സർവീസുകളും ഉണ്ടാകും. കേരളത്തിൽ രണ്ടാം ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പർ എത്തുക. തിരുവനന്തപുരം-ബംഗളൂരു, തിരുവനന്തപുരം- മംഗളൂരു റൂട്ടുകളാണ് പരിഗണനയിൽ. മികച്ച സൗകര്യങ്ങളോടെയുള്ള കോച്ചുകൾ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ ആണ് നിർമ്മിക്കുന്നത്. വന്ദേഭാരത് ഹ്രസ്വദൂര ട്രെയിനുകളേക്കാൾ സ്ലീപ്പറിൽ അധികം
ഓണക്കാല മദ്യവിൽപ്പന സർവ്വകാല റിക്കാർഡിൽ
കേരളത്തിൽ ഓണക്കാല മദ്യവിൽപ്പനയിൽ സർവ്വകാല റിക്കാർഡ് വരുമാനവുമായി ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു ഉത്രാടദിനത്തിലെ വരുമാനം. ഇത്തവണ അത് 137 കോടി രൂപയായി. ഉത്രാടദിന വില്‌പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലറ്റാണ് മുന്നിൽ. ആറ് ഔട്ട്‌ലെറ്റുകളിൽ ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന
ബംഗളൂരുവിൽ മയക്കുമരുന്നുമായി മലയാളികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ
21 കോടിയുടെ മയക്കുമരുന്നുമായി ബംഗളൂരുവിൽ രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ. മലയാളികളായ എ.എം.സുഹൈൽ(31), കെ.എസ് സുജിൻ(32), രണ്ട് നൈജീരിയ സ്വദേശികൾ ബംഗളൂരുവിലുള്ള ദമ്പതിമാരായ എം.ഡി, സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരുമാണ് പിടിയിലായത്.പൊലീസ്, രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.
മകൾക്ക് നേരെ പിതാവിൻ്റെ ആസിഡ് ആക്രമണം; പ്രതിക്കായി തിരച്ചിൽ
കാഞ്ഞങ്ങാട് കരിക്കയിൽ പിതാവ് മകൾക്ക് നേരെ ആസിഡ് ആക്രമണം നടത്തി. ആക്രമണത്തിൽ പ്രതിയുടെ മകളുടെ കൈക്കും സഹോദരൻ്റെ മകളുടെ മുഖത്തും പരിക്കേറ്റു. കാഞ്ഞങ്ങാട് കരിക്കയിൽ നടന്ന സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 17 വയസുള്ള മകളും ഇയാളുടെ സഹോദരൻ്റെ പത്തു വയസുള്ള കുട്ടിയും ആശുപത്രിയിൽ ചികിത്സതേടി. പിതാവിനെ പോലീ സ് തെരയുകയാണ്. കർണാടക സ്വദേശിയായ പ്രതിക്കായി പോലീസ് അന്വേഷണം ശക്തമാക്കി. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന പ്രതി, ഭാര്യയും
കേരള സമാജം ഓണക്കിറ്റുകൾ വിതരണം ചെയ്തു
കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിലുള്ള ഓണക്കിറ്റ് വിതരണ ഉദ്‌ഘാടനം കേരള സമാജം കൾച്ചറൽ സെക്രട്ടറി വി.മുരളിധരൻ നിർവഹിച്ചു. സോൺ വൈസ് ചെയർമാൻ ജെയ്മോൻ മാത്യു അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൺവീനർ പ്രദീപൻ, വനിതാ വിഭാഗം ചെയർപേർസൺ ദിവ്യ മുരളി, വൈസ് ചെയർപേർസൺ ഷീന ഫിലിപ്പ്, സുകന്യ, കൊച്ചുമോൻ, പ്രേമൻ, വിഷ്ണു തുടങ്ങിയവർ സംബന്ധിച്ചു. അറുപതിൽപരം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. കേരള സമാജം കെ ആർ പുരം സോണിൻ്റെ
നിമിഷപ്രിയയുടെ മോചനം: ഒരു സംഘം ഇന്ന് യെമനിൽ
മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ചർച്ചകൾക്കായി ഒരു സംഘം ഇന്ന് യെമനിൽ എത്തിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ‘ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നു. ചർച്ച ആര് നടത്തിയാലും നല്ലതാണ്. എന്നാൽ ഇതു സംബന്ധിച്ചുള്ള സമൂഹമാധ്യമ പ്രതികരണങ്ങൾ ഒഴിവാക്കണം’ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നിമിഷ പ്രിയയുടെ ജൂലൈ 16 ന് നടക്കാനിരുന്ന വധശിക്ഷ ഇന്ത്യൻ നയതന്ത്ര ഇടപെടലുകളെ തുടർന്ന് നീട്ടിവച്ചിരുന്നു.യെമൻ സ്വദേശി തലാൽ അബ്‌ദു മഹ്‌ദിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയ
സുവർണ്ണ കർണാടക കേരളസമാജം ആവലഹള്ളി സോണിൻ്റെ ഓണാഘോഷം
സുവർണ്ണ കർണാടക കേരളസമാജം ആവലഹള്ളി സോണിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം മുൻ കർണാടക മന്ത്രി അവരവിന്ദ് ലിംബാവലിയും സ്വാമി പത്മ പ്രകാശജ്ഞാനതപസ്വിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.ജനപദരു സംസ്കൃതികെ വേദിക പ്രസിഡണ്ട് പാപ്പണ്ണ, അദാനി സിമൻ്റ് സൗത്ത് റീജിയൺ ഹെഡ് സോമശേഖര പാട്ടിൽ എന്നിവർ വേദി പങ്കിട്ടു. സോണൽ ചെയർമാൻ എം എ കുഞ്ചറിയയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ SKKS സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ പായസവിതരണം നാളെ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, തിരുവോണനാളിൽ (നാളെ) സമാജം കുടുംബാംഗങ്ങൾക്ക് സൗജന്യമായി പായസം വിതരണം ചെയ്യുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത സമാജം കുടുംബാംഗങ്ങൾക്കാണ് പായസം വിതരണം ചെയ്യുന്നത്. തിരുവോണ നാളിൽ രാവിലെ 10 മണി മുതൽ 11 മണി വരെയാണ് പായസവിതരണം.
ആദ്യം പെൺകുട്ടികൾ; സ്‌കൂളുകൾക്ക് മറ്റൊരു പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
കേരളത്തിലെ സ്‌കൂളുകൾക്ക് മറ്റൊരു പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത അദ്ധ്യയന വർഷം മുതൽ ക്ളാസുകളിൽ ഹാജർ എടുക്കുമ്പോൾ പെൺകുട്ടികളുടെ പേര് ആദ്യം വിളിക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു മാദ്ധ്യമത്തിന്‍റെ ഓണപ്പരിപാടിയിൽ പങ്കെടുക്കവേയാണ് മന്ത്രി പുതിയ നിർദേശം പറഞ്ഞത്. സ്കൂളിലെ ക്ലാസ് മുറികളിൽ നിന്ന് പിൻബെഞ്ചുകാർ എന്ന സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ മന്ത്രി പറഞ്ഞിരുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പഠനത്തിലോ ജീവിതത്തിലോ