ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്‌തീനികൾ കൊല്ലപ്പെട്ടു. സുരക്ഷിത മേഖലയായ അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഗാസ നഗരത്തിൽ നിന്ന് ബലപ്രയോഗത്തിലൂടെ 10 ലക്ഷത്തിലധികം വരുന്ന ജനങ്ങളെ ഒഴിപ്പിക്കാൻ നീക്കം നടക്കുന്നതിനാൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാസയിൽ പട്ടിണി മരണവും തുടരുന്നു. 6 പലസ്‌തീനികൾ കഴിഞ്ഞ ദിവസവും പട്ടിണി മൂലം മരണത്തിന് കീഴടങ്ങി.
ഇതിനിടെയാണ് ഇസ്രയേൽ സേന കര, വ്യോമാക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. ഗാസയിൽ രണ്ട് വർഷത്തിനിടെ 21,000 കുട്ടികളെങ്കിലും വികലാംഗരാക്കപ്പെട്ടിട്ടുണ്ടെന്നാണ് യൂ എൻ റിപ്പോർട്ടിൽ പറയുന്നത്.
ഏകദേശം 40,500 കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവരിൽ പകുതിയിലധികം പേരും വികലാംഗരാണെന്നും യുഎൻ വികലാംഗരുടെ അവകാശങ്ങൾക്കായുള്ള കമ്മിറ്റി റിപ്പോർട്ട് ചെയ്തു.