ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ 5 പ്രതികൾ പിടിയിൽ. മലയാളികളായ സുഹൈൽ, ശ്രീജു, കെവിൻ, ആദിൽ, ആൽബിൻ എന്നിവരാണ് അറസ്റ്റിലായത്. ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത് ബെംഗളൂരുവിലെ ആചാര്യ നഴ്‌സിങ് കോളേജിലാണ്. ആദിത്യ എന്ന വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്.
വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ചവർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. അപ്രതീക്ഷിതമായാണ് കോളജിലെ ഓണാഘോഷത്തിനിടെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായി. ഇതിനിടയിലാണ് ആദിത്യയ്‌ക്ക് വയറിന് കുത്തേറ്റത്.