ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശി പിടിയിൽ
ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി. സോളദേവന ഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്. കോഴിക്കോട് സ്വദേശി അഷ്‌റഫ് സംഭവത്തിൽ അറസ്റ്റിലായി. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. പേയിംഗ് ഗസ്റ്റായി അഷ്‌റഫിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്നു പെൺകുട്ടി. പെൺകുട്ടിയെ സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ദിവസം മുൻപാണ് അഷ്‌റഫിന്‍റെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസം ആരംഭിച്ചതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. തിങ്കളാഴ്‌ച രാത്രി മുറിയിലെത്തിയ അഷ്‌റഫ് സഹകരിച്ചാൻ മാത്രമേ ഭക്ഷണം നൽകൂവെന്നും താമസിക്കാൻ
ഉത്തര്‍പ്രദേശില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് 3 കുട്ടികളുള്‍പ്പടെ 11 പേര്‍ മരിച്ചു
ഗോണ്ടയില്‍ വാഹനം കനാലിലേക്ക് മറിഞ്ഞ് കുട്ടികളടക്കം11പേര്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഗോണ്ടയിൽ 15 പേരുമായി യാത്ര ചെയ്തിരുന്ന വാഹനം നിയന്ത്രണം വിട്ട് സരയൂ കനാലിലേക്ക് പതിക്കുകയായിരുന്നു. സീഹ്ഗാവ്-ഖരഗൂപ്പൂര്‍ റോഡില്‍ മൂര്‍ഗഞ്ച് പോലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. പൃഥ്വിനാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനായി പോകുന്നവരായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. 6 സ്ത്രീകളും 2 പുരുഷന്മാരും 3 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരേ കുടുംബത്തിൽപ്പെട്ടവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. നാട്ടുകാർ അപകടത്തിന് പിന്നാലെ ഉടനെ
ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങൾ; 15 വര്‍ഷത്തെ അസ്വാഭാവികമരണങ്ങളുടെ രേഖകളും പോലിസ് നശിപ്പിച്ചതായി വിവരം
ധർമ്മസ്ഥലയിലെ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട് പോലിസിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2000 മുതല്‍ 2015 വരെ ബെല്‍ത്തങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലിസ് സ്റ്റേഷനില്‍ നിന്ന് നീക്കം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. ധര്‍മ്മസ്ഥലയിലെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയും വിവരാവകാശപ്രവര്‍ത്തകനുമായ ജയന്തിന് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പോലിസില്‍ നിന്ന് ഈ മറുപടി ലഭിച്ചത്. ധര്‍മ്മസ്ഥലയില്‍ 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നൂറോളംപേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തില്‍
ആശിര്‍നന്ദയുടെ മരണം: മുന്‍ പ്രിന്‍സിപ്പല്‍ അടക്കം 3 പേര്‍ക്കെതിരേ കേസ്
പാലക്കാട് ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരേ പോലിസ് കേസെടുത്തു. മുന്‍ പ്രിന്‍സിപ്പല്‍ ജോയ്‌സി, അധ്യാപകരായ സ്‌റ്റെല്ലാ ബാബു, അര്‍ച്ചന എന്നിവര്‍ക്കെതിരെയാണ് കേസ്. കോടതിയുടെ അനുമതിയോടെയാണ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പുപ്രകാരം കേസെടുത്തത്. ആശിര്‍നന്ദ ജൂണ്‍ 23നാണ് ആത്മഹത്യ ചെയ്തത്. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. വൈകിട്ട്
താത്കാലിക വി സി നിയമനം; മുഖ്യമന്ത്രിയുടെ കത്ത് തള്ളി ഗവർണർ
ഗവർണറും സർക്കാരും തമ്മിൽ താത്കാലിക വൈസ് ചാൻസിലർ നിയമനത്തിൽ പോരു തുടരുന്നു. കേരള ടെക്നിക്കൽ സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും ഡോ. കെ. ശിവപ്രസാദിനെയും ഡോ. സിസ തോമസിനെയും താത്കാലിക വി.സിയായി നിയമിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ തീരുമാനം റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് അംഗീകരിക്കില്ലെന്ന് രാജ്‌ഭവൻ അറിയിച്ചു. ഈ നിയമനം സുപ്രീം കോടതി വിധി അനുസരിച്ചാണ് എന്നാണ് രാജ്‌ഭവന്‍റെ നിലപാട്. എന്നാൽ, ഈ നിയമന നടപടികൾ സുപ്രീം കോടതി വിധിയുടെ
ഇംഗ്ലണ്ടിനു മുന്നിൽ ഉയരത്തിലുള്ള ലക്ഷ്യം കുറിച്ച് ഇന്ത്യ
ചരിത്രത്തിൽ ഇതുവരെ ഒരു ടീമും പിന്തുടർന്നു ജയിക്കാത്ത ഉയരത്തിലുള്ള ലക്ഷ്യം ഇംഗ്ലണ്ടിനു മുന്നിൽ കുറിച്ച് ഇന്ത്യ. ഓവൽ മൈതാനത്ത് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ജയിക്കണമെങ്കിൽ ഇംഗ്ലണ്ടിന് റിക്കാർഡ് റൺ ചേസ് (373) നടത്തണം. ഓവലിൽ ഇതുവരെ ഒരു ടീം വിജയകരമായി ചേസ് ചെയ്തു ജയിച്ച ഏറ്റവും ഉയർന്ന ലക്ഷ്യം 263 റൺസാണ്. ഓസ്ട്രേലിയയ്ക്കെതിരേ 1902ൽ ഇംഗ്ലണ്ടാണ് ഈ ലക്ഷ്യം നേടിയത്. ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സിൽ യശസ്വി ജയ്സ്വാൾ (118)
റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ
റഷ്യയില്‍ നിന്ന് ഇന്ത്യന്‍ എണ്ണസംസ്‌കരണക്കമ്പനികള്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. ഇന്ത്യന്‍ പൊതുമേഖലാകമ്പനികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്തിവെച്ചത് നല്ല ചുവടുവെപ്പാണെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവന വന്നതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. റഷ്യന്‍ എണ്ണ ഇന്ത്യന്‍ കമ്പനികള്‍ വാങ്ങുന്നതു തുടരും. തീരുമാനങ്ങള്‍ അസംസ്‌കൃത എണ്ണയുടെ വിലയെയും ക്രൂഡിന്‍റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ചരക്കുനീക്കത്തിനുള്ള ചെലവ്, ശേഖരം, സാമ്പത്തിക ഘടകങ്ങള്‍ എന്നിവയും നിര്‍ണായകമാണെന്ന് സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ
പ്രൊഫസര്‍ എം.കെ സാനുവിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകിട്ട് നടക്കും
പ്രൊഫസര്‍ എം കെ സാനുവിന് വിട നല്‍കാന്‍ കേരളം. പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ എം കെ സാനുവിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോട് ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് 5 മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ ആണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. രാവിലെ 9 മണി മുതല്‍ 10 വരെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം. എറണാകുളം ജില്ലാ കലക്ടർ എൻ.എസ്കെ. ഉമേഷ് സംസ്ഥാന സർക്കാരിന് വേണ്ടി പുഷ്പചക്രമർപ്പിക്കും. മുഖ്യമന്ത്രി
പത്തനംതിട്ടയിൽ കുടുംബവഴക്കിനിടെ ഭർത്താവിന്‍റെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു
പത്തനംതിട്ടയിൽ കുടുംബവഴക്കിനിടെ ഭർത്താവിന്‍റെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. ശനിയാഴ്‌ച രാത്രി ആണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശാരിമോൾ (ശ്യാമ,35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവായ അജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ശാരിമോളുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കും ആക്രമണത്തിൽ കുത്തേറ്റു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇവർ. രാത്രി തന്നെ 3പേരെയും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പുലർച്ചയോടെ ശാരി മരിച്ചു. ആക്രമണത്തിനു ശേഷം അജി സ്ഥലത്ത് നിന്ന്
തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു
നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും അഭിനയിച്ച തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ അദ്ദേഹം തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധിക്കർത്താവുമായിരുന്നു. ഫ്രണ്ട്സ്, തെന്നാലി, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സെല്ലുലോയിയ്‌ഡ്, ഭ്രമരം എന്നീ മലയാള സിനിമകളിലും അഭിനയിച്ചു.