മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം; കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലെ പരിപാടിക്ക് അനുമതി ലഭിച്ചില്ല
ഡിസംബറില്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കേട്ടത്. താരം ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലെ അനുമോദന പരിപാടിക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ പരിപാടിക്ക് അനുമദി ലഭിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വാര്‍ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്‌നേഹാശിഷ് ഗാംഗുലി പറഞ്ഞു. താന്‍ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയെന്നും എന്നാല്‍ ഇതിന് ഔദ്ദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നുമാണ്
പ്രജ്വൽ രേവണ്ണ നമ്പർ 15528 പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ അന്തേവാസി
ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരുടെ നമ്പർ, ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജെ.ഡി-എസ് നേതാവ് മുൻ എം.പി പ്രജ്വൽ രേവണ്ണക്ക് നൽകിയതായി ജയിൽ അധിക്യതർ അറിയിച്ചു. നമ്പർ15528 എന്നതാണ്. ജെ.ഡി-എസ് മേധാവിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരമകനും ജെ.ഡി-എസ് എം.എൽ.എ എച്ച്.ഡി. രേവണ്ണയുടെ മകനുമാണ് ഹാസൻ മുൻ എം.പിയായ പ്രജ്വൽ. കോടതി വിധിക്കുശേഷം ജയിലിൽ രാത്രി കണ്ണീരോടെ കഴിഞ്ഞുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. അദ്ദേഹത്തിന്റെ
ഒത്തുതീർപ്പിനില്ല, നിമിഷപ്രിയയുടെ വധശിക്ഷ തീയതി ഉടൻ പ്രഖ്യാപിക്കണം: തലാലിന്‍റെ സഹോദരൻ
നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. ഒരു തരത്തിലുള്ള മധ്യസ്‌ഥതയ്ക്കും തയാറല്ലെന്നും ഒത്തു തീർപ്പിനില്ലെന്നും തലാലിൻ്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മെഹദി പറഞ്ഞു. പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും മെഹദി കത്തിൽ പറഞ്ഞു. വധശിക്ഷ കഴിഞ്ഞ ജൂലൈ 16 ന് നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. മോചന സാധ്യതകൾക്കും മധ്യസ്‌ഥ സാധ്യതകൾക്കും മങ്ങലേൽപ്പിക്കുന്നതാണ് തലാലിന്‍റെ
ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറൻ (81) അന്തരിച്ചു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്നു. ജൂൺ അവസാനത്തോടെയാണ് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഷിബുസോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാർത്ത അറിയിച്ചത്. “ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയുടെ സ്‌ഥാപക നേതാവാണ് ഷിബു സോറൻ. ഇന്ന്
മലയാളി നർത്തകി തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
നാടൻപാട്ട് കലാകാരിയും നർത്തകിയുമായ ഗൗരി നന്ദ (20) തമിഴ്നാട് ചിദംബരം ഭാഗത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തൃപ്പൂണിത്തുറ എരൂർ കുന്നറയിൽ കുന്നറ വീട്ടിൽ കെ.എ. അജേഷിന്റെയും ഷീജയുടെയും ഏക മകളാണ്. ഇവൻറ് ഗ്രൂപ്പിനൊപ്പം തമിഴ്‌നാട്ടിൽ കലാപരിപാടിക്ക് പോയതായിരുന്നു. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ഓഗസ്റ്റ് 2 ന് വൈകിട്ടായിരുന്നു അപകടം. ചിദംബരം അമ്മപ്പെട്ടെബൈപ്പാസ് ഭാഗത്ത് വെച്ച് ഗൗരി നന്ദയും മറ്റും സഞ്ചരിച്ചിരുന്ന കാർ മറിയുകയായിരുന്നു. സംഘത്തിലുള്ള 8 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ ഒരു കലാപരിപാടി
കർണാടകയിൽ ഹെഡ് മാസ്റ്ററെ സ്ഥലം മാറ്റാൻ സ്‌കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തി; 3 പേർ പിടിയിൽ
മുസ്ലീം മതവിശ്വാസിയായ ഹെഡ്മാസ്റ്ററെ പുറത്താക്കാൻ സ്‌കൂൾ വാട്ടർ ടാങ്കിൽ കീടനാശിനി കലർത്തിയ 3 പേർ പിടിയിൽ. കർണാടകയിലെ ബെലഗാവിയിലുള്ള ഹൂളിക്കട്ടി ഗ്രാമത്തിലാണ് സംഭവം. സർക്കാർ സ്‌കൂളിൽ കഴിഞ്ഞ 13 വർഷമായി ഹെഡ്‌മാസ്റ്ററാണ് സുലൈമാൻ ഗോരിനായക്. സുലൈമാൻ ഗോരിനായകിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയ സാഗർ പാട്ടീൽ, ഗേനഗൗഡ പാട്ടിൽ, കൃഷ്‌ണ മദർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. സ്കൂളിലെ 13 കുട്ടികൾക്ക് ജൂലായ് 14 ന് ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കും
കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിൽ ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കേസെടുത്തേക്കും. ജ്യോതി ശർമ്മ അടക്കം ഉള്ളവർക്കെതിരെ പെൺകുട്ടികളാണ് പരാതി നൽകിയത്. അതേസമയം, കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് കത്തോലിക്ക സഭ. ഇന്നും വിഷയം പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കും. ജ്യോതി ശർമ്മ അടക്കമുള്ളവർക്കെതിരെ ഓർച്ച പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ദുർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും എന്നാണ് സൂചന. നേരത്തെ നാരായൺപൂർ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. അതേസമയം കന്യാസ്ത്രീകൾക്കെതിരായ
ക്ഷേത്രദര്‍ശനത്തിടെ കാണാതായി; ഇന്ത്യൻ വംശജർ യുഎസിൽ മരിച്ച നിലയിൽ
യു.എസില്‍ കാണാതായ ഇന്ത്യന്‍ വംശജരായ കുടുംബത്തെ വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശാ ദിവാന്‍, ഡോ. കിഷോര്‍ ദിവാന്‍, ശൈലേഷ് ദിവാന്‍, ഗീതാ ദിവാന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെസ്റ്റ് വിര്‍ജീനിയയിലേക്ക് ന്യൂയോര്‍ക്കില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിനായി പോയതായിരുന്നു 4 പേരും. ഇവര്‍ സഞ്ചരിച്ച കാര്‍ മാര്‍ഷല്‍ കൗണ്ടിയില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 9.30 നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഈ 4 പേരെയും
സാനു മാഷ് ഇനി ഓർമ്മ; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
സാഹിത്യ-സാംസ്‌കാരിക രംഗത്തെ മഹാഗുരു എം.കെ.സാനു ഇനി ഓർമ്മ. രവിപുരം ശ്മശാനത്തിൽ വൈകിട്ട് നാലു മണിക്കായിരുന്നു അദ്ദേഹത്തിൻ്റെ സംസ്‌കാരം. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങി വിവിധ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. വീട്ടിലും തുടർന്ന് എറണാകുളം ടൗൺഹാളിലുമായി രാവിലെ നടന്ന പൊതുദർശനത്തിൽ നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. മന്ത്രിമാരായ പി.പ്രസാദ്, ആർ.ബിന്ദു, പി.രാജീവ്, സിപിഎം
ഗോണ്ടയിലെ കാർ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
ഗോണ്ടയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. 2 ലക്ഷം രൂപ പ്രധാനമന്ത്രിയും നൽകും. പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രി നൽകുമെന്ന് അറിയിച്ചു. ഗോണ്ട ജില്ലയിൽ വാഹനം കനാലിലേക്ക് മറിഞ്ഞ് 7 കുട്ടികൾ ഉൾപ്പടെ 19 പേരാണ് മരിച്ചത്. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. സീഗാവ്-ഖരഗുപൂർ റോഡിൽ മൂർഗഞ്ച് പോലീസ് സ്റ്റേഷന്