നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും അഭിനയിച്ച തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ അർബുദ ബാധിതനായി ചികിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം. നിരവധി തമിഴ് സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ അദ്ദേഹം തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധിക്കർത്താവുമായിരുന്നു. ഫ്രണ്ട്സ്, തെന്നാലി, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സെല്ലുലോയിയ്‌ഡ്, ഭ്രമരം എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. യഥാർഥ പേര് എസ് കൃഷ്ണ‌മൂർത്തി എന്നാണ്. തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്.

Related Posts