പത്തനംതിട്ടയിൽ കുടുംബവഴക്കിനിടെ ഭർത്താവിന്‍റെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. ശനിയാഴ്‌ച രാത്രി ആണ് സംഭവം. അഞ്ചാനിക്കൽ വീട്ടിൽ ശാരിമോൾ (ശ്യാമ,35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവായ അജിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ശാരിമോളുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവർക്കും ആക്രമണത്തിൽ കുത്തേറ്റു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ഇവർ. രാത്രി തന്നെ 3പേരെയും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും പുലർച്ചയോടെ ശാരി മരിച്ചു. ആക്രമണത്തിനു ശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts