പ്രൊഫസര്‍ എം കെ സാനുവിന് വിട നല്‍കാന്‍ കേരളം. പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ എം കെ സാനുവിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോട് ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് 5 മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ ആണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. രാവിലെ 9 മണി മുതല്‍ 10 വരെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനം. എറണാകുളം ജില്ലാ കലക്ടർ എൻ.എസ്കെ. ഉമേഷ് സംസ്ഥാന സർക്കാരിന് വേണ്ടി പുഷ്പചക്രമർപ്പിക്കും.

മുഖ്യമന്ത്രി ടൗണ്‍ഹാളില്‍ എത്തി ആദരാഞ്ജലി അര്‍പ്പിക്കും. തുടർന്നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ വൈകിട്ട് 5.35ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു എം കെ സാനുവിന്‍റെ അന്ത്യം. വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ന്യൂമോണിയ ബാധിച്ചതും ആരോഗ്യപ്രശ്‌നം ഗുരുതരമാക്കിയിരുന്നു.

ഇന്നലെ രാത്രി ആശുപത്രിയിൽ കേന്ദ്രമന്ത്രിയടക്കം നിരവധി പേർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഇന്നും സമൂഹത്തിന്‍റെ നാനാഭാഗത്തുള്ള പ്രമുഖർ ഉൾപ്പെടെ നിരവധിപേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും.

Related Posts