കോഴിക്കോട് പയ്യോളിയിലുള്ള പെട്രോൾ പമ്പിലെ ശുചിമുറി തുറന്നുനൽകാൻ വൈകിയതിന് പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. അധ്യാപികയായ ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടിൽ സി.എൽ. ജയകുമാരിയുടെ ഹർജിയിൽ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് വിധി പറഞ്ഞത്. പയ്യോളിയിലുള്ള തെനംകാലിൽ പെട്രോൾ പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
15,000 രൂപ കോട തിച്ചെലവും 1,50,000 രൂപ നഷ്ടപരിഹാരവും ചേർത്താണ് 1,65,000 രൂപ. മേയ് 8 ന് രാത്രി 11ന് കാർ യാത്രക്കിടയിൽ പയ്യോളിയിലെ പമ്പിൽ പെട്രോൾ അടിക്കാൻ കയറി. പൂട്ടിക്കിടക്കുകയായിരുന്നു ശുചിമുറി. താക്കോൽ ആവശ്യപ്പെട്ട പ്പോൾ സ്റ്റാഫ് പരുഷമായി സംസാരിച്ചതായാണ് പരാതി. താൻ പയ്യോളി സ്റ്റേഷനിൽ വിളിച്ചതിനെത്തുടർന്ന് പോലീസെത്തി ശുചിമുറി ബലമായി തുറന്നു നൽകുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയതെന്ന് ജയകുമാരിയുടെ ഹർജിയിലുണ്ടായിരുന്നു.