സിദ്ധാർഥൻ്റെ കുടുംബത്തിനുള്ള 7 ലക്ഷം ഉടൻ കെട്ടിവയ്ക്കണം. പൂക്കോട് സർവകലാശാലയിൽ റാഗിങിന് ഇരയായി മരിച്ച സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. കമ്മിഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ എന്തുകൊണ്ട് വൈകിയെന്നും ഹൈക്കോടതി ചോദിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് നിർദേശിച്ചു.
ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം ആറ് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ഒരു മാസം മുമ്പാണ് ദേശീയമനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചത്. സർക്കാർ അത് പൂഴ്ത്തി. ഇതോടെ എട്ട് ശതമാനം പലിയടക്കം നഷ്ടപരിഹാരം നൽകാൻ മുനഷ്യാവകാശ കമ്മീഷൻ വീണ്ടും നിർദ്ദേശിച്ചു. എന്നാൽ അതും അനുസരിച്ചില്ല. ഇതോടെ പണം നൽകിയ രേഖകളുമായി ജൂലൈ 10 ന് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാനും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു
പണം നൽകുന്നതും ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതും തടയാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. വയനാട് പൂക്കോട്ടൂർ വെറ്റിനറി കോളേജിൽ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന റാഗിങ്ങിനെ തുടർന്ന് കൊല്ലപ്പെട്ട സിദ്ധാർത്ഥിന് നീതി നൽകണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.