ധർമ്മസ്ഥലയിലെ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട് പോലിസിനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2000 മുതല്‍ 2015 വരെ ബെല്‍ത്തങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ അസ്വാഭാവികമരണങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലിസ് സ്റ്റേഷനില്‍ നിന്ന് നീക്കം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍.

ധര്‍മ്മസ്ഥലയിലെ ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയും വിവരാവകാശപ്രവര്‍ത്തകനുമായ ജയന്തിന് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പോലിസില്‍ നിന്ന് ഈ മറുപടി ലഭിച്ചത്. ധര്‍മ്മസ്ഥലയില്‍ 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ നൂറോളംപേരുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.

ഈ സാഹചര്യത്തില്‍ പോലിസ് സ്റ്റേഷനില്‍നിന്ന് 15 വര്‍ഷത്തെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ നീക്കം ചെയ്തെന്ന് പറയുന്നതും ഏറെ ദുരൂഹമാണ്.

Related Posts