ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി; ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത
ഞായറാഴ്‌ച മുതൽ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ബുധനാഴ്‌ച വരെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മന്നാർ കടലിടുക്കിനും തെക്കൻ തമിഴ്‌നാടിനും മുകളിലായി അന്തരീക്ഷത്തിന്‍റെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 5 ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ഞായർ മുതൽ ബുധനാഴ്‌ച വരെ ഒറ്റപ്പെട്ട
എം.കെ.സാനു അന്തരിച്ചു
സാഹിത്യ നിരൂപകനും എഴുത്തുകാരനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. ‘സാനു മാഷ്’ എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന അദ്ദേഹം ജൂലൈ 25ന് വീണതിനെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. 40 ലധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹം എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി. മികച്ച എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, മുൻ നിയമസഭാംഗം എന്നീ
ജമ്മു കാശ്മീരിൽ ഓപ്പറേഷൻ അഖാൽ; ഒരു ഭീകരനെ വധിച്ചതായി സൈന്യം
ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി സൈന്യം. വനമേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തി. തുടർന്നാണ് ഭീകരനെ വധിച്ചത്. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. സൈനിക നീക്കം ഓപ്പറേഷൻ ‘അഖാൽ’ എന്ന പേരിലായിരുന്നു.
ആറ്റിങ്ങൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
ആറ്റിങ്ങൽ ദേശീയപാതയിൽ ഓടിക്കാെണ്ടിരുന്ന കാർ മുഴുവൻ കത്തിനശിച്ചു. ആറ്റിങ്ങൽ വലിയകുന്ന് ഭാഗത്ത് നിന്ന് ഇന്നുരാവിലെ മാമത്തേക്ക് പോവുകയായിരുന്ന, വലിയ കുന്ന് റോളണ്ടിൽ റോമിയുടെ ഉടമസ്ഥതയിലുള്ള 2005 മോഡൽ മാരുതി 800 കാറാണ് കത്തി നശിച്ചത്. യാത്രാമദ്ധ്യേ കാറിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരം കാറിലുണ്ടായിരുന്നവരെ അറിയിച്ചത്. ഉടനെ സമീപത്തെ ചെറുറോഡിലേക്ക് കാർ മാറ്റിയശേഷം വാഹനത്തിലുണ്ടായിരുന്ന റോമിയും മാതാവും പുറത്തിറങ്ങി. നിമിഷങ്ങൾക്കകം കാർ കത്തിയമരുകയായിരുന്നു. റോമിയുടെ മൊബൈൽ
കോഴിക്കോട് കോങ്ങാട് മലയിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കോഴിക്കോട് പശുക്കടവ് കോങ്ങാട് മലയിൽ വീട്ടമ്മയുടെ മരണം ഷോക്കേറ്റെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൂളപറമ്പിൽ ഷിജുവിൻ്റെ ഭാര്യ ബോബിയാണ് മരിച്ചത്. കോങ്ങാട് വനത്തിനുള്ളിലെ കൊക്കോ തോട്ടത്തിൽ മരിച്ച നിലയിലാണ് ബോബിയുടെ മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റതിൻ്റെ പാടുകളുണ്ട് ബോബിയുടെ കൈയിൽ. വനത്തിൽ പശുവിനെ തീറ്റിക്കാൻ പോയതായിരുന്നു ബോബി. ബോബി യുടെ മൃതദേഹത്തിന് സമീപം പശുവിനെയും ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഫയർഫോഴ്‌സും വനംവകുപ്പും രാത്രി വൈകിയിട്ടും തിരിച്ചു വരാത്തതിനാൽ കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ
കലാഭവൻ നവാസിൻ്റെ മരണം; ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മിമിക്രി കലാകാരനും നടനുമായ കലാഭവൻ നവാസിൻ്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇന്ന് വൈകിട്ട് 4 മണി മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്‌ജിദിൽ പൊതുദർശനത്തിന് വെയ്ക്കും. ഇന്നലെ രാത്രി 8.45 നാണ് മുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. നടനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലായിരുന്നു ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം
രാജീവ് ചന്ദ്രശേഖർ ഛത്തീസ്‌ഗഡിലേക്ക്; ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ കാണും
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഛത്തീസ്‌ഗഡിലേക്ക്. രാവിലെ 10ന് റായ്‌പുർ വിമാനത്താവളത്തിൽ ബംഗളൂരുവിൽ നിന്നും എത്തുന്ന അദ്ദേഹം ഛത്തീസ്‌ഗഡ് ആഭ്യന്തരമന്ത്രിയേയും ദുർഗിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളേയും അദ്ദേഹം കാണുമെന്നാണ് റിപ്പോർട്ട്. അദ്ദേഹം ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയെ കാണാനും ശ്രമിച്ചേക്കും. തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ്മാർ കഴിഞ്ഞ ദിവസം ആൻഡ്രൂസ് താഴത്തുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പ്രധാനമന്ത്രിയുടെയും നിർദ്ദേശപ്രകാരമാണ് സഭാ അധ്യക്ഷൻമാരുമായുള്ള രാജീവ് ചന്ദ്രശേഖരൻ്റെ കൂടിക്കാഴ്‌ചയെന്ന്
കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു
എൻഐഎ കോടതി ഛത്തീസ്‌ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. 9 ദിവസം ജയിലിൽ കിടന്ന ശേഷം ബിലാസ്പുർ എൻഐഎ കോടതിയാണ് ഇരുവർക്കും ജാമ്യം നൽകിയത്. ഇന്നു തന്നെ കന്യാസ്ത്രീകൾക്ക് ജയിൽ മോചിതരാകാം. കോടതി 11.45 ഓടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, പാസ്പോർട്ട് കെട്ടി വെയ്ക്കണം, 50,000 രൂപയുടെ ബോണ്ട് നൽകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥ. മനുഷ്യക്കടത്തും മതപരിവർത്തനവും ചുമത്തിയായിരുന്നു കന്യാസ്ത്രീകളായ വന്ദന ഫ്രാൻസിസിനും പ്രീതിമേരിക്കും
ഇനി അധ്യാപകരും പാമ്പുപിടിക്കണം; പരിശീലനം നൽകാൻ വനംവകുപ്പും
സ്കൂളിൽ പാമ്പുകളെത്തിയാൽ പിടിച്ച് സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ അധ്യാപകരെ പ്രാപ്തരാക്കാൻ വനംവകുപ്പ് പരിശീലനം നൽകുന്നു. പാമ്പിനെ അത്യാവശ്യ ഘട്ടങ്ങളിൽ ശാസ്ത്രീയമായി പിടികൂടുന്നത് എങ്ങനെയെന്ന് പരിശീലിപ്പിക്കും. പാലക്കാട് ജില്ലയിലാണ് ആദ്യം പരിശീലനം. ഒലവക്കോട് ആരണ്യഭവനിൽ ഈമാസം 11ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് പരിശീലനം. വനംവകുപ്പ് ചെലവ് വഹിക്കും. പാലക്കാട്ടെ അധ്യാപകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. വനം വകുപ്പിൻ്റെ സർപ (നെയ്ക് അവെയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്)
ജമ്മു കാശ്‌മീരിൽ മണ്ണിടിച്ചിൽ; രണ്ട് മരണം
ജമ്മു കാശ്‌മീരിൽ മണ്ണിടിഞ്ഞ് രണ്ട് പേർ മരിച്ചു. റിയാസി ജില്ലയിലെ ധർമാരിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രജീന്ദർ സിംഗ് റാണയും മകനുമാണ് മരിച്ചത്. രജീന്ദർ സിംഗിന്‍റെ ഭാര്യ ഉൾപ്പെടെ 3 പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു. രജീന്ദർ സിംഗ് റാണയും കുടുംബവും സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് കല്ലുകൾ പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ധർമ്മാരിയിൽ നിന്ന് കുടുംബവുമായി പട്യാനിലേക്ക് പോകുകയായിരുന്നു രജീന്ദർ സിംഗും കുടുംബവും. സലൂഖ്