എൻഐഎ കോടതി ഛത്തീസ്‌ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു. 9 ദിവസം ജയിലിൽ കിടന്ന ശേഷം ബിലാസ്പു‌ർ എൻഐഎ കോടതിയാണ് ഇരുവർക്കും ജാമ്യം നൽകിയത്. ഇന്നു തന്നെ കന്യാസ്ത്രീകൾക്ക് ജയിൽ മോചിതരാകാം. കോടതി 11.45 ഓടെയാണ് ജാമ്യം അനുവദിച്ചത്.

50,000 രൂപയുടെ രണ്ട് ആൾജാമ്യം, പാസ്പോർട്ട് കെട്ടി വെയ്ക്കണം, 50,000 രൂപയുടെ ബോണ്ട് നൽകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥ. മനുഷ്യക്കടത്തും മതപരിവർത്തനവും ചുമത്തിയായിരുന്നു കന്യാസ്ത്രീകളായ വന്ദന ഫ്രാൻസിസിനും പ്രീതിമേരിക്കും എതിരേ കേസെടുത്തത്.

2 കോടതികൾ നേരത്തേ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എൻഐഎ കോടതിയിൽ കേസ് എത്തിയത്. ബിലാസ്‌പൂർ കോടതിയിൽ നിന്നും 200 കി.മീ. അകലെയുള്ള ദുർഗിലെ ജയിലിലാണ് കന്യാസ്ത്രീകളെ പാർപ്പിച്ചിരുന്നത്.

Related Posts