Read more at: https://janmabhumi.in/2025/06/13/3415843/news/world/ready-to-provide-all-assistance-to-india-trump-expresses-grief-over-air-india-plane-crash-in-ahmedabad/
അഹമ്മദാബാദിലെ ദാരുണമായ അപകടത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അഗാധമായ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, ഈ അപകടം വ്യോമ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അപകടങ്ങളിൽ ഒന്നാണെന്ന് ട്രംപ് പറഞ്ഞു. “ഇതൊരു ഭയാനകമായ അപകടമായിരുന്നു. ഞങ്ങൾക്ക് കഴിയുന്നതെല്ലാം ഉടൻ ചെയ്യുമെന്ന് ഞാൻ ഇന്ത്യയോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യ വലുതും ശക്തവുമായ ഒരു രാജ്യമാണ്, അവർ ഈ സാഹചര്യം കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ ഞങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ വിധത്തിലും സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്.” ട്രംപ് പറഞ്ഞു.
കൂടാതെ അപകടത്തിൻ്റെ കാരണം എഞ്ചിൻ തകരാറാകാമെന്നും ട്രംപ് അനുമാനിച്ചു. ട്രംപ് മാത്രമല്ല നിരവധി ലോക നേതാക്കളും ദുരന്തത്തിൽ അനുശോചിച്ചു. അപകടത്തിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് വിനാശകരം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വിശേഷിപ്പിച്ചു. ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. റഷ്യൻ പ്രസിഡൻ്റെ വ്ളാഡിമിർ പുടിൻ, ഉക്രെയ്ൻ പ്രസിഡൻ്റ് പ്ലാഡിമർ സെലൻസ്കി , പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരും അനുശോചന സന്ദേശങ്ങൾ അയച്ചു.