സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു; പവന് 1120 രൂപയുടെ വർദ്ധന
സംസ്ഥാനത്ത് 2 ദിവത്തെ ഇവടവേളക്കു ശേഷം സ്വർണ്ണവില വർദ്ധിച്ചു. ശനിയാഴ്ച ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് (916) സ്വർണ്ണത്തിന് 9290 രൂപയും പവന് 74,320 രൂപയുമാണ് ഇന്ന് വിപണിവില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 110 രൂപ കുടി 7620 രൂപയും 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റ് സ്വർണ്ണത്തിന് 3825 രൂപയുമാണ് വില. വെള്ളി ഗ്രാമിന് 120
നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്‍റെ പ്രതിനിധികളെ യമനിലേക്ക് അയക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി
മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറുടെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം. 6 അംഗ മദ്ധ്യസ്ഥ സംഘത്തെ അയക്കണമെന്ന ആക്ഷൻ കൗൺസിൽ നിർദ്ദേശമാണ് കേന്ദ്ര സർക്കാര്‍ തള്ളിയത്. കുടുംബങ്ങൾക്കിടയിലാണ് ചർച്ച നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാറിന്‍റെ വാദം. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൻ്റെ പേരിൽ തർക്കം കടുക്കുകയാണ്. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിക്കുന്നത് നിമിഷ
കന്യാസ്ത്രീകളുടെ ജാമ്യം; വിധി ഇന്ന്
ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ പ്രത്യേക എൻഐഎ കോടതി ഇന്ന് (ശനിയാഴ്ച) വിധിപറയും. കേസ് വെള്ളിയാഴ്ച പരിഗണിച്ചപ്പോൾ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ സാങ്കേതികമായി എതിർത്തെങ്കിലും കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. പ്രാഥമികഘട്ടത്തിലാണ് അന്വേഷണണമെന്ന് പറഞ്ഞതല്ലാതെ ജാമ്യത്തെ എതിർക്കുന്ന തെളിവുകൾ നിരത്താനോ ശക്തമായ വാദങ്ങൾ ഉന്നയിക്കാനോ പ്രോസിക്യൂഷൻ ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. കന്യാസ്ത്രീകൾക്കെതിരേ പരാതി നൽകിയ ബജ്‍റംഗ്‍ദൾ പ്രവർത്തകർക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിർത്തു.
ബാങ്ക് വായ്‌പാ തട്ടിപ്പ്; റിലയൻസ് ഗ്രൂപ്പ് ഉടമ അനിൽ അംബാനിക്ക് എതിരെ ഇ ഡിയുടെ ലുക്കൗട്ട് നോട്ടീസ്
റിലയൻസ് ഗ്രൂപ്പ് ഉടമ അനിൽ അംബാനിക്ക് എതിരെ വായ്‌പ തട്ടിപ്പ് കേസിൽ എൻഫോഴ്സസ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ലുക്കൗട്ട് നോട്ടീസ്. 17,000 കോടി രൂപയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഓഗസ്റ്റ് 5 ന് അനിൽ അംബാനി ഹാജരാകണമെന്നും നിർദേശമുണ്ട്. അനിൽ അംബാനിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് നടപടി. 3 ദിവസങ്ങളിലായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട 35
കോഴിക്കോട്ട് കോങ്ങാട് മലയിൽ പശുവിനെ മേയ്‌ക്കാൻ പോയ വീട്ടമ്മ മരിച്ച നിലയിൽ
പശുവിനെ മേയ്‌ക്കാൻ പോയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പശുക്കടവ് ചൂള പറമ്പിൽ ഷിജുവിന്‍റെ ഭാര്യ ബോബിയെ (40) ആണ് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വനത്തിനുള്ളിൽ പശുവിനെയും ചത്ത നിലയിൽ കണ്ടെത്തി. ബോബി രാത്രിയായിട്ടും മടങ്ങിയെത്താത്തതോടെ പൊലീസും ഫയർഫോഴ്‌സും വനംവകുപ്പും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. തിരച്ചിലിനിടെയാണ് രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തിൽ
സിനിമാ താരം കലാഭവൻ നവാസ് അന്തരിച്ചു
സിനിമാ താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.പ്രകമ്പനം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിലായിരു ന്നു നവാസ്. ഇന്ന് അദ്ദേഹത്തിൻ്റെ ഷൂട്ടിംഗ് അവസാനിച്ചിരുന്നു. ഹോട്ടൽ റൂമിലെത്തിയ നവാസ് ചെക്ക്ഔട്ട് ചെയ്‌ത് പുറത്തുവരാൻ താമസിച്ചതോടെ ഹോട്ടൽ ജീവനക്കാരൻ റൂമിലെത്തി നോക്കിയപ്പോഴാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിസ്റ്റർ
ദേശീയ ചലച്ചിത്ര പുരസ്കാരം; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടൻമാർ,റാണി മുഖർജി നടി, ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, ഉർവശിക്കും വിജയരാഘവനും പുരസ്കാരം
2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ‘ട്വൽത് ഫെയിൽ’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ദി കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെൻ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വൽത് ഫെയിലാണ് വിക്രാന്ത് മാസിയെ പുരസ്കാരത്തിന് അർഹനാക്കിത്. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവെ എന്ന ചിത്രത്തിലെ അഭിനയത്തിന്
കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും; ജാമ്യഹര്‍ജി എതിര്‍ത്ത് സര്‍ക്കാര്‍, കേസിൽ വിധി നാളെ
ഛത്തീസ്ഗഡിൽ കഴിഞ്ഞ 8 ദിവസത്തോളമായി അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. എൻഐഎ കോടതിയിൽ കേസ് വാദത്തിനിടെ കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. പ്രാരംഭഘട്ടത്തിലാണ് അന്വേഷണം അതിനാൽ ജാമ്യം നൽകരുതെന്നാണ് ഛത്തീസ്ഗഡ് സർക്കാരിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കോടതിയിൽ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല എന്ന് കേരളത്തിലെ എംപിമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ വാക്ക് ഇതോടെ പാഴായി. നാളെ കേസിൽ വിധി കോടതിയിൽ
ധർമ്മസ്ഥലയിൽ നിന്ന് കിട്ടിയ അസ്ഥികൾ വിശദ പരിശോധനയ്ക്ക് അയയ്ക്കും
കഴിഞ്ഞ ദിവസം മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്ന് കിട്ടിയ ശരീര ഭാഗങ്ങളിൽ അഞ്ചെണ്ണം പല്ലും ഒന്ന് താടിയെല്ലും രണ്ടെണ്ണം തുടയെല്ലുമാണെന്ന് നിഗമനം. ബെംഗളൂരുവിലെ ഫൊറൻസിക് ലാബിലേക്ക് ഇവ വിശദ പരിശോധനയ്ക്ക് അയയ്ക്കും. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു ചൂണ്ടിക്കാണിച്ച സ്‌ഥലങ്ങളിലെ പരിശോധനയുടെ മൂന്നാം ദിവസം തലയോട്ടിയടക്കം മനുഷ്യ അസ്‌ഥികൂടത്തിൻ്റെ 15 ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇവ പുരുഷൻ്റേതാണെന്നാണ് ഫൊറൻസിക് വിദഗ്‌ധരുടെ പ്രാഥമിക വിലയിരുത്തൽ. ശരീരാവശിഷ്ടങ്ങൾ ഒരാളുടേതു തന്നെയാണോ, പുരുഷൻ്റേ തോ സ്ത്രീയുടേതോ
പീഡനപരാതി: ജനതാദൾ സെക്കുലാർ മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി
വീട്ടുജോലിക്കാരി നൽകിയ പീഡനപരാതിയിൽ ജനതാദൾ സെക്കുലാർ മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. രേവണ്ണയ്ക്കുള്ല ശിക്ഷ നാളെ വിധിക്കും. പ്രജ്വലിൻ്റെ ഹസനിലെ ഫാം ഹൗസിലെ ജോലിക്കാരിയായ 48കാരി നൽകിയ പരാതിയാണ് കോടതി ഇപ്പോൾ പരിഗണിച്ചത്. രണ്ട് തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ഉൾപ്പെടെ 26 തെളിവുകൾ കോടതി നേരത്തേ പരിശോധിച്ചിരുന്നു. പ്രജ്വൽ നിരവധി