ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ 9 ന്
India
1 min read
7.8k

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ 9 ന്

ഓഗസ്റ്റ്‌ 1, 2025
0

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബര്‍ 9 ന് നടക്കും. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ഓഗസ്റ്റ് 7 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും. ഓഗസ്റ്റ് 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. വോട്ടെടുപ്പ് ദിവസമായ സെപ്തംബര്‍ 9 നുതന്നെ ഫലപ്രഖ്യാപനവും നടക്കും.ജൂലായ് 21-ന് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ ആയിരുന്നു രാജിവെച്ചത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

Continue Reading
ദിയ കൃഷ്‌ണകുമാറിന്‍റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ജീവനക്കാരിൽ 2 പേർ കീഴടങ്ങിയതായി റിപ്പോർട്ട്
Kerala
0 min read
8.6k

ദിയ കൃഷ്‌ണകുമാറിന്‍റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ജീവനക്കാരിൽ 2 പേർ കീഴടങ്ങിയതായി റിപ്പോർട്ട്

ഓഗസ്റ്റ്‌ 1, 2025
0

നടൻ കൃഷ്‌ണകുമാറിന്‍റെ മകൾ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ 2 ജീവനക്കാർ കീഴടങ്ങിയതായി റിപ്പോർട്ട്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ രാധു, വിനീത എന്നിവരാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങിയത്. ദിയയുടെ പരാതി 3 ജീവനക്കാരികൾക്ക് എതിരെയായിരുന്നു. ഇപ്പോഴും പ്രതികളിൽ മൂന്നാമത്തെയാൾ ദിവ്യ ഒളിവിലാണ്. ജീവനക്കാരികൾ ദിയയുടെ സ്ഥാപനത്തിൽ നിന്നും ക്യു ആർ ക്വാഡ് ഉപയോഗിച്ച് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികളാണ് ദിയയുടെ വിവാഹശേഷം കടയിലെ

Continue Reading
ബെംഗളൂരിൽ 13 കാരനെ പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ
Karnataka
0 min read
7.2k

ബെംഗളൂരിൽ 13 കാരനെ പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഓഗസ്റ്റ്‌ 1, 2025
0

ബെംഗളൂരിൽ കാണാതായ 13കാരനെ പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പൊലീസ് സംശയം തോന്നിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഗുരുമൂർത്തി, സുഹൃത്ത് ഗോപികൃഷ്ണ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഇരുവരെയും കാലിൽ വെടിവച്ചാണ് പിടികൂടിയത്. വിശദമായ ചോദ്യംചെയ്യലിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

Continue Reading
ഡെഡ് ഇക്കോണമി: രാഹുലിനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ
India
1 min read
7.8k

ഡെഡ് ഇക്കോണമി: രാഹുലിനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ

ഓഗസ്റ്റ്‌ 1, 2025
0

അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിൻ്റെ ‘ഇന്ത്യയുടേത് ചത്ത സമ്പദ് വ്യവസ്ഥ’ യാണെന്ന വാദം ആവർത്തിച്ച രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണയ്ക്കാതെ കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും നേതാക്കൾ. രാജീവ് ശുക്ല, ഇമ്രാൻ മസൂദ്, ശശി തരൂർ തുടങ്ങിയ കോൺഗ്രസ് നേതാക്കളും ശിവസേന ഉദ്ധവ് വിഭാഗം നേതാക്കളും ട്രംപിൻ്റെ പ്രസ്‌താവനയെ തള്ളി രംഗത്തെത്തി. ട്രംപ് പറഞ്ഞതു പോലെ ഇന്ത്യയുടേത് ‘ചത്ത സമ്പദ്‌വ്യവസ്ഥ’യാണെന്നും ധനമന്ത്രി നിർമ്മലാ സീതാരാമനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒഴികെ എല്ലാവർക്കും അതറിയാമെന്നുമായിരുന്നു രാഹുൽ

Continue Reading
കണ്ണൂരിൽ യുവതിയെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
0 min read
7.6k

കണ്ണൂരിൽ യുവതിയെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഓഗസ്റ്റ്‌ 1, 2025
0

കണ്ണൂരിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ കണ്ണൂർ പഴയങ്ങാടി നെടുവമ്പ്രത്ത് വെടിയപ്പൻപാൽ കൊയിലേരിയിൽ വീട്ടിൽ കെ സുരഭിയെയാണ് (28) ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഭർത്താവ് സോജൻ (പളിക്കര). മകൾ: ഇവ സോജൻ. പരേതനായ സുരേഷാണ് പിതാവ് മാതാവ് സവിത. പൊലീസ് കേസെടുത്തു. യുവതി ജീവനൊടുക്കിയതിന്‍റെ കാരണം വ്യക്തമല്ല.

Continue Reading
യുവ ഡോക്ടറുടെ പരാതി; റാപ്പർ വേടനെതിരെ സമഗ്ര അന്വേഷണത്തിനൊരുങ്ങി പോലീസ്
Kerala
0 min read
8.9k

യുവ ഡോക്ടറുടെ പരാതി; റാപ്പർ വേടനെതിരെ സമഗ്ര അന്വേഷണത്തിനൊരുങ്ങി പോലീസ്

ഓഗസ്റ്റ്‌ 1, 2025
0

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടനെതിരേ സമഗ്ര അന്വേഷണത്തിനൊരുങ്ങി പോലീസ്. പോലീസ് യുവ ഡോക്ടറുടെ മൊഴി വിശദമായി പരിശോധിച്ചു വരുകയാണ്. പല തവണകളായി ഇയാൾക്ക് 31,000 രൂപ നൽകിയതിൻ്റെ തെളിവുകളും പോലീസിന് യുവതി നൽകി. പരാതിയിൽ ആരോപിക്കുന്ന കാര്യങ്ങളിലടക്കം തെളിവുകൾ ശേഖരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. തെളിവ് ശേഖരണത്തിനും പ്രാഥമിക അന്വേഷണങ്ങൾക്കും ശേഷം നോട്ടീസ് നൽകി വേടനെ ചോദ്യം ചെയ്യാൻ

Continue Reading
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതിയിൽ
India
0 min read
7.7k

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതിയിൽ

ഓഗസ്റ്റ്‌ 1, 2025
0

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതിയിൽ. ഡൽഹിയിലെയും റായ്‌പൂരിലെയും മുതിർന്ന അഭിഭാഷകർ അടങ്ങുന്ന സംഘം കന്യാസ്ത്രീകൾക്ക് വേണ്ടി സഭാനേതൃത്വത്തിൻ്റെ നിർദേശപ്രകാരം ഹൈക്കോടതിയിൽ ഹാജരാകും. ബുധനാഴ്‌ച കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി ദുർഗ് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി പരിഗണിച്ചിരുന്നില്ല. ബിലാസ്‌പൂർ എൻഐഎ കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. അതേസമയം, ജാമ്യാപേക്ഷയെ ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിൽ

Continue Reading
കോട്ടയത്ത് കോളേജ് വിദ്യാർത്ഥി കാറോടിച്ച് നടത്തിയ പരാക്രമത്തില്‍ 7 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു
Kerala
0 min read
8.1k

കോട്ടയത്ത് കോളേജ് വിദ്യാർത്ഥി കാറോടിച്ച് നടത്തിയ പരാക്രമത്തില്‍ 7 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു

ഓഗസ്റ്റ്‌ 1, 2025
0

കോട്ടയത്ത് കോളേജ് വിദ്യാർത്ഥി കാറോടിച്ച് നടത്തിയ പരാക്രമത്തില്‍ 7 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. സിഎംഎസ് കോളേജിലെ ബി എ കമ്മ്യൂണിക്കേ‌റ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ ജൂബിൻ ജേക്കബാണ് അപകടകരമായ വിധം വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ പിന്നീട് മരത്തിലിടിച്ചു നിന്നു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ പ്രതിഷേധത്തിനും വിദ്യാർ‌ത്ഥി ഇരയായി. ഇയാൾ അപകടം നടക്കുമ്പോൾ ലഹരിയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറയുന്നു. മുൻ കെ എസ് യു നേതാവും രാജീവ് ഗാന്ധി ഫൗണ്ടേഷൻ

Continue Reading
കർണാടകയിൽ കാണാതായ 13കാരൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Karnataka
0 min read
7.3k

കർണാടകയിൽ കാണാതായ 13കാരൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ഓഗസ്റ്റ്‌ 1, 2025
0

കർണാടകയിൽ കാണാതായ 13കാരൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ എ. ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച കാണാതായ നിശ്ചിതിൻ്റെ മൃതദേഹം ബംഗളൂരുവിലെ കലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. ബുധനാഴ്ച്‌ച വൈകുന്നേരം 5 ന് ട്യൂഷൻ ക്ലാസിനായി വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി അരെക്കെരെ 80 ഫീറ്റ് റോഡിൽ നിന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ രാത്രി വൈകിയിട്ടും കാണാതായതിനെ തുടർന്ന് സ്വകാര്യ കോളജിലെ അസിസ്റ്റന്‍റ്

Continue Reading
കോതമംഗലത്ത് യുവാവിന്‍റെ മരണം; യുവതി കസ്റ്റഡിയിൽ
Kerala
0 min read
7.4k

കോതമംഗലത്ത് യുവാവിന്‍റെ മരണം; യുവതി കസ്റ്റഡിയിൽ

ഓഗസ്റ്റ്‌ 1, 2025
0

യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് കോതമംഗലത്ത് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു മരണം. വീട്ടില്‍ വിളിച്ചു വരുത്തി പെണ്‍സുഹൃത്ത് തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് അന്‍സില്‍ സുഹൃത്തിനോടു പറഞ്ഞിരുന്നു. ഇക്കാര്യം സുഹൃത്ത് പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിനിയായ 30 കാരിയെ

Continue Reading