റിലയൻസ് ഗ്രൂപ്പ് ഉടമ അനിൽ അംബാനിക്ക് എതിരെ വായ്‌പ തട്ടിപ്പ് കേസിൽ എൻഫോഴ്സസ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ലുക്കൗട്ട് നോട്ടീസ്. 17,000 കോടി രൂപയുടെ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ഓഗസ്റ്റ് 5 ന് അനിൽ അംബാനി ഹാജരാകണമെന്നും നിർദേശമുണ്ട്.
അനിൽ അംബാനിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് നടപടി. 3 ദിവസങ്ങളിലായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട 35 ഓളം ഇടങ്ങളിലും 50 സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുകയും 25 പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അംബാനിയെ ഇതിന് പിന്നാലെയാണ് ഇഡി വിളിപ്പിച്ചിരിക്കുന്നത്.