കഴിഞ്ഞ ദിവസം മുൻ ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്ന് കിട്ടിയ ശരീര ഭാഗങ്ങളിൽ അഞ്ചെണ്ണം പല്ലും ഒന്ന് താടിയെല്ലും രണ്ടെണ്ണം തുടയെല്ലുമാണെന്ന് നിഗമനം. ബെംഗളൂരുവിലെ ഫൊറൻസിക് ലാബിലേക്ക് ഇവ വിശദ പരിശോധനയ്ക്ക് അയയ്ക്കും.
മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു ചൂണ്ടിക്കാണിച്ച സ്‌ഥലങ്ങളിലെ പരിശോധനയുടെ മൂന്നാം ദിവസം തലയോട്ടിയടക്കം മനുഷ്യ അസ്‌ഥികൂടത്തിൻ്റെ 15 ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇവ പുരുഷൻ്റേതാണെന്നാണ് ഫൊറൻസിക് വിദഗ്‌ധരുടെ പ്രാഥമിക വിലയിരുത്തൽ. ശരീരാവശിഷ്ടങ്ങൾ ഒരാളുടേതു തന്നെയാണോ, പുരുഷൻ്റേ തോ സ്ത്രീയുടേതോ എന്നൊക്കെ വിശദ പരിശോധനയ്ക്കു ശേഷമേ പറയാനാകു എന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.