ഛത്തീസ്ഗഡിൽ കഴിഞ്ഞ 8 ദിവസത്തോളമായി അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ഇന്നും ജാമ്യം ലഭിച്ചില്ല. എൻഐഎ കോടതിയിൽ കേസ് വാദത്തിനിടെ കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. പ്രാരംഭഘട്ടത്തിലാണ് അന്വേഷണം അതിനാൽ ജാമ്യം നൽകരുതെന്നാണ് ഛത്തീസ്ഗഡ് സർക്കാരിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

കോടതിയിൽ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല എന്ന് കേരളത്തിലെ എംപിമാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ വാക്ക് ഇതോടെ പാഴായി. നാളെ കേസിൽ വിധി കോടതിയിൽ നിന്നുണ്ടാകും. അറസ്റ്റിലായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ വന്ദനയ്ക്കും സിസ്റ്റർ പ്രീതിയ്ക്കും വേണ്ടി അഡ്വ. അമൃതോ ദാസ് ആണ് എൻഐഎ കോടതിയിൽ ഹാജരായത്. അദ്ദേഹം തന്നെയാണ് ഹൈക്കോടതിയിലും ഹാജരാകുക.

Related Posts