സിനിമാ താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിയതായിരുന്നു. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പ്രകമ്പനം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിലായിരു ന്നു നവാസ്. ഇന്ന് അദ്ദേഹത്തിൻ്റെ ഷൂട്ടിംഗ് അവസാനിച്ചിരുന്നു. ഹോട്ടൽ റൂമിലെത്തിയ നവാസ് ചെക്ക്ഔട്ട് ചെയ്‌ത്‌ പുറത്തുവരാൻ താമസിച്ചതോടെ ഹോട്ടൽ ജീവനക്കാരൻ റൂമിലെത്തി നോക്കിയപ്പോഴാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മിസ്റ്റർ & മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷൻ 500, ജൂനിയർ മാൻഡ്രേക്ക്, ഹിറ്റ്ലർ ബ്രദേഴ്‌സ്, മാട്ടുപ്പെട്ടിമച്ചാൻ, അമ്മ അമ്മായിയമ്മ, മൈഡിയർ കരടി, ചന്താമാമ, ചട്ടമ്പിനാട്, മേരേനാം ഷാജി എന്നിവയാണ് നവാസ്‌ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

കലാഭവൻ്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1995ൽ ചൈതന്യം എ ന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര നടനായിരുന്ന അബൂബക്കറിൻ്റെ മകനാണ് കലാഭവൻ നവാസ്. അദ്ദേഹത്തിൻ്റെ ഭാര്യ രഹ്‌നയും ച ലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സഹോദരൻ നിയാസ് ബക്കറും ചലച്ചിത്ര താരമാണ്.

Related Posts