ബെംഗളൂരുവില്‍ വനിതാഭീകരവാദി പിടിയില്‍
Karnataka
1 min read
23

ബെംഗളൂരുവില്‍ വനിതാഭീകരവാദി പിടിയില്‍

July 30, 2025
0

ഭീകരസംഘടനയായ അൽഖ്വയ്‌ദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനെൻ്റു (എക്യുഐഎസ്)മായി ബന്ധമുള്ള നേതൃത്വം നൽകിയിരുന്ന വനിതാഭീകരവാദി പിടിയിൽ. ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) ബെംഗളൂരുവിൽ നിന്ന് 30കാരിയായ ഷമാ പർവീണിനെയാണ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയാണ് ഇവർ എന്നാണ് വിവരം. കർണാടകയിൽ ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇവരായിരുന്നെന്നും ഭീകരസംഘത്തിന് നേതൃത്വം നൽകിയിരുന്നത് ഷമ ആയിരുന്നെന്നും എടിഎസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്‌ച എടിഎസ് അറസ്റ്റ് ചെയ്ത അൽ ഖ്വയ്ദ ഭീകരവാദികളിൽ

Continue Reading
കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും
India
0 min read
24

കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും

July 30, 2025
0

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ജയിലിൽ തുടരും. ബുധനാഴ്‌ച ജാമ്യം തേടി ദുർഗിലെ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. തങ്ങൾക്ക് മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. ബിലാസ്‌പുരിലെ എൻഐഎ കോടതിയെ വിഷയത്തിൽ സമീപിക്കാനും കോടതി നിർദേശിച്ചു. കോടതിക്ക് പുറത്ത് ബജ്റങ്‌ദൾ പ്രവർത്തകരുടെ വൻ ആഘോഷപ്രകടനം അരങ്ങേറി. ബുധനാഴ്‌ച രാവിലെ മുതൽ തന്നെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ജ്യോതിശർമ അടക്കമുള്ള

Continue Reading
മാലിന്യക്കുഴിയിൽ വീണ് 3 ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു
Kerala
1 min read
22

മാലിന്യക്കുഴിയിൽ വീണ് 3 ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു

July 30, 2025
0

മൂന്ന് ഇതരസംസ്ഥാനത്തൊഴിലാളികൾ അരീക്കോട് മാലിന്യക്കുഴിയിൽ വീണ് മരിച്ചു. കോഴിമാലിന്യ സംസ്കരണപ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഹിതേഷ് ശരണ്യ (46), വികാസ് കുമാർ (29), സമദ് അലി (20) എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടുപേർ ബിഹാറിൽ നിന്നുള്ളവും ഒരാൾ അസമിൽ നിന്നുള്ള ആളുമാണ്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയിലെ അരീക്കോടിനടുത്ത് വടക്കും മുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്കരണ യൂണിറ്റിലെ കെമിക്കൽ ടാങ്കിലാണ് അപകടമുണ്ടായത്. വൃത്തിയാക്കാൻ

Continue Reading
ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ
Kerala
0 min read
21

ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ

July 30, 2025
0

ഈ വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും. ഉടൻ പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 18 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്താനാണ് നിർദ്ദേശം. എസ്.സി.ഇ.ആർ.ടി തലത്തിൽ തയ്യാറാക്കിയിട്ടുളള ചോദ്യപേപ്പർ ബാങ്കിന്‍റെ മാതൃകയിൽ സ്കൂൾതലത്തിൽ തയ്യാറാക്കും. ഒന്നാം പാദവാർഷിക പരീക്ഷക്ക് മുൻപായി പൂർത്തിയാക്കേണ്ട പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും, കൂടാതെ വന്നിട്ടുളള സിലബസ്സിൽ വന്ന മാറ്റങ്ങൾക്കനുസൃതമായിട്ടുമായിരിക്കണം ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്. പി.ഡി

Continue Reading
അച്യുതാനന്ദൻ പഠിച്ച സ്‌കൂളിന് അദ്ദേഹത്തിൻ്റെ പേര് നൽകണം: ജി.സുധാകരൻ
Kerala
0 min read
24

അച്യുതാനന്ദൻ പഠിച്ച സ്‌കൂളിന് അദ്ദേഹത്തിൻ്റെ പേര് നൽകണം: ജി.സുധാകരൻ

July 30, 2025
0

അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ പഠിച്ച സ്‌കൂളിന് അദ്ദേഹത്തിൻ്റെ പേര് നൽകണമെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. സുധാകരൻ ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി. വി.എസ്സിൻ്റെ പേര് പറവൂർ ഗവ: സ്‌കൂളിന് നൽകണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കത്ത് നൽകിയത്. ഗവൺമെൻ്റിന് ഇത് ജനങ്ങളുടെ ഇടയിൽ മതിപ്പുളവാക്കുന്ന ഒരു നടപടി ആയിരിക്കും എന്നും ജി സുധാകരൻ കത്തിൽ പറയുന്നു. വി എസിൻ്റെ പേര് പറവൂർ

Continue Reading
കോൺഗ്രസ് പെരുമാറുന്നത് പാകിസ്ഥാൻ വക്താക്കളെപ്പോലെ: മോദി
India
1 min read
20

കോൺഗ്രസ് പെരുമാറുന്നത് പാകിസ്ഥാൻ വക്താക്കളെപ്പോലെ: മോദി

July 30, 2025
0

ഓപ്പറേഷൻ സിന്ദൂറിലെ വിജയം അംഗീകരിക്കാതെ പാകിസ്ഥാൻ വക്താക്കളെപ്പോലെയാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനയുടെ മനോവീര്യം സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി തകർക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ലോക്‌സഭയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടക്കം വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ദേശീയ താത്പര്യത്തെ ഗാന്ധി കുടുംബത്തിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി അവഗണിക്കരുതെന്ന് കോൺഗ്രസ് നേതാക്കളെ ഓർമ്മപ്പെടുത്തിയതിനൊപ്പം, ശശി തരൂരിനെ ചർച്ചയിൽ പങ്കെടുപ്പിക്കാതിരുന്നതിനെ വിമർശിക്കുകയും ചെയ്തു. കോൺഗ്രസ് പാകിസ്ഥാന്‍റെ ഗൂഢാലോചനകളുടെയും പ്രചാരണത്തിൻ്റെയും

Continue Reading
നിറപുത്തരി മഹോത്സവത്തിന് ശബരിമല നട തുറന്നു
Kerala
0 min read
23

നിറപുത്തരി മഹോത്സവത്തിന് ശബരിമല നട തുറന്നു

July 30, 2025
0

ശബരിമല നിറപുത്തരി മഹോത്സവത്തിന് നട തുറന്നു. തന്ത്രി കണ്ഠര്ബ്രഹ്മദത്തന്‍റെ സാന്നിദ്ധ്യത്തിൽ ഇന്നലെ വൈകിട്ട് 5 ന് മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അച്ചൻ കോവിലൽ നിന്നും തമിഴ്‌നാട് ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ ഇരുമുടിക്കൊപ്പം തലയിലേന്തി നെൽക്കതിരുകൾ സന്നിധാനത്ത് എത്തിച്ചു. പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തി.

Continue Reading
കെ.എസ്.ആർ.ടി.സി ആരംഭിച്ച കൊറിയർ സർവ്വീസ് വിജയത്തിലേക്ക്
Kerala
0 min read
24

കെ.എസ്.ആർ.ടി.സി ആരംഭിച്ച കൊറിയർ സർവ്വീസ് വിജയത്തിലേക്ക്

July 30, 2025
0

പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച കൊറിയർ സർവ്വീസ് വിജയത്തിലേക്ക്. സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലും മികച്ച നേട്ടമാണ് കോർപറേഷൻ കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈറ്റ ഡിപ്പോയാണ് കൊറിയർ സർവീസിൽ ഒന്നാം സ്ഥാനത്ത്. കോഴിക്കോട് മൂന്നും തിരുവനന്തപുരം രണ്ടും സ്ഥാനങ്ങൾ കൈവരിച്ചപ്പോൾ തൊട്ട് പിന്നാലെ കണ്ണൂരും എത്തി. കണ്ണൂരിൽ ദിനംപ്രതി നിലവിൽ പതിനായിരം രൂപ വരെയാണ് കൊറിയർ വഴിയുള്ള വരുമാനം. ആശ്യക്കാർ നിലവിൽ ഏറിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സംസ്ഥത്തിന്‍റെ ഏത് ഭാഗത്തേക്കും കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക്

Continue Reading
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ മേഘ്നാഥ് ദേശായ് അന്തരിച്ചു
India
1 min read
25

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ മേഘ്നാഥ് ദേശായ് അന്തരിച്ചു

July 30, 2025
0

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്‌നാഥ് ദേശായ് (85) ചൊവ്വാഴ്ച അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഗുജറാത്തിലെ വഡോദരയിൽ ജനിച്ച മേഘ്‌നാഥ് ദേശായി ബ്രിട്ടീഷ് പ്രഭുസഭയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻവംശജരിൽ ഒരാളാണ്. അമേരിക്കൻ പാർലമെൻറിന്‍റെ ഉപരിസഭയായ പ്രഭുസഭവരെയെത്തിയ ദേശായ് ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച ദേശായ് എന്നും ഇന്ത്യയുമായും ഇന്ത്യൻ സംസ്‌കാരവുമായും ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതിൽ വലിയ പങ്കുവഹിച്ച

Continue Reading
റഷ്യയിൽ ഭൂചലനം; ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്
World
0 min read
23

റഷ്യയിൽ ഭൂചലനം; ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്

July 30, 2025
0

റഷ്യയിൽ ഭൂചലനം. 8.7 തീവ്രത രേഖപ്പെടുത്തി. റഷ്യയുടെ കിഴക്കേയറ്റത്തെ കമചട്ക മേഖലയോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. കംചട്ക മേഖലയിലെ ചില ഭാഗങ്ങളിൽ മൂന്ന് മുതൽ നാല് മീറ്റർവരെ ഉയരത്തിൽ തിരമാലകൾ അടിച്ചു. നാശനഷ്ടമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

Continue Reading