Kerala
0 min read
7.3k

തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് അനുവദിക്കാനാവില്ല: ഹൈക്കോടതി

ജൂലൈ 30, 2025
0

അപകടം പറ്റിയതോ ഗുരുതര രോഗമുള്ളതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്ഷൻ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് തടഞ്ഞത്. ഹൈക്കോടതി സുപ്രീം കോടതി മുൻ ഉത്തരവുകളുടെയും എബിസി നിയമത്തിന്‍റെയും അടിസ്ഥാനത്തിൽ ദയാവധം അനുവദിക്കാനാവില്ലെന്ന് ജസ്‌റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കി

Continue Reading
വയനാട് പുനരധിവാസത്തെ രൂക്ഷമായി വിമർശിച്ച് ഗവർണർ
Kerala
1 min read
7.8k

വയനാട് പുനരധിവാസത്തെ രൂക്ഷമായി വിമർശിച്ച് ഗവർണർ

ജൂലൈ 30, 2025
0

വയനാട് പുനരധിവാസത്തെ രൂക്ഷമായി വിമർശിച്ച് ഗവർണർ. ട്രിമ – 2025 മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ ആയിരുന്നു വയനാട് പുനരധിവാസത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. അവിടെ 2 തവണ താൻ പോയി. അവിടെ ദുരന്തം നടന്നപ്പോൾ മാത്രമാണ് പരിഹാരം തേടിയത്. ‘നല്ലൊരു ലീഡർ ഷിപ്പിന്‍റെ അഭാവമാണ് അവിടെ കണ്ടത്. അടുത്ത പടി എന്താണെന്ന തീരുമാനം എടുത്തില്ല’ എന്നാണ് പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ മാനേജ്മെന്‍റിന്‍റെ ഏറ്റവും മികച്ച ഉദഹരണമാണ്. അവിടെ

Continue Reading
ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ പാക്കിസ്ഥാനെതിരായ സെമിയിൽ നിന്ന് പിന്മാറി
Sports
1 min read
7.8k

ലെജൻഡ്സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ പാക്കിസ്ഥാനെതിരായ സെമിയിൽ നിന്ന് പിന്മാറി

ജൂലൈ 30, 2025
0

ലെജെൻഡസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ പാക്കിസ്ഥാനെതിരായ സെമിയിൽ നിന്ന് പിന്മാറി. ഇന്ത്യൻ താരങ്ങൾ കളിക്കാനാകില്ലെന്ന് നിലപാട് എടുത്തതോടെയാണ് പിന്മാറ്റം. പാകിസ്ഥാൻ ഇന്ത്യ പിൻമാറിയതോടെ ഫൈനലിലെത്തി. ഏഷ്യ കപ്പിൽ കളിക്കാനുള്ള ബിസിസിഐ തീരുമാനം വിവാദമായിരിക്കെയാണ് പിന്മാറ്റം. ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ-പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചിരുന്നു. ലെജൻഡ്സ് ചാമ്പ്യൻഷിപ്പിലെ അവസാന മത്സരത്തിൽ വിൻഡീസിനെതിരെ തകർപ്പൻ ജയവുമായായിരുന്നു ഇന്ത്യ ചാമ്പ്യൻസ് സെമിയിലെത്തിയത്. വിൻഡീസ് ചാമ്പ്യൻസിനെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യ ചാമ്പ്യൻസ്

Continue Reading
വീടിനകത്ത് വെച്ച് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു
Kerala
0 min read
8.2k

വീടിനകത്ത് വെച്ച് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു

ജൂലൈ 30, 2025
0

വീടിനുള്ളില്‍ വെച്ച് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. കോഴിക്കോട് ഉള്ളിയേരി ഒള്ളൂരില്‍ വടക്കേ കുന്നുമ്മല്‍ വാസുവിന്‍റെ വീട്ടിലെ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. വൈദ്യുതോപകരണങ്ങള്‍ക്കും തീപിടിച്ചു. വീടിനും അടുക്കളയിലെ സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ജനല്‍ ചില്ലുകളും തകര്‍ന്നു. കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റെത്തിയാണ് തീയണച്ചത്.

Continue Reading
ഞായറാഴ്‌ച മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും
Kerala
1 min read
7.3k

ഞായറാഴ്‌ച മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും

ജൂലൈ 30, 2025
0

ഞായറാഴ്‌ച മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ട്. ഇന്നും വ്യാഴാഴ്‌ചയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീ റ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്‌ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Continue Reading
ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി
Kerala
0 min read
8.1k

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി

ജൂലൈ 30, 2025
0

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടു നൽകി. സംസ്‌കാരചടങ്ങുകൾ വൈകുന്നേരം നടന്നു. അതുല്യയുടെ മരണത്തിന് കാരണം ഭർത്താവ് സതീഷിൻ്റെ മാനസികവും ശാരീരികവുമായ പീഡനമാണ് മെന്ന് കുടുംബം ആരോപിക്കുന്നു അതുല്യയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഷാർജയിൽ വെച്ച് നടന്നിരുന്നു. കരുനാഗപ്പള്ളി എഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതുല്യ ആത്മഹത്യ ചെയ്‌തതിന് പിന്നിലെ കാരണം ഭർത്താവ് സതീഷിൻ്റെ നിരന്തരമായ ഉപദ്രവമാണെന്ന് കുടുംബം ആവർത്തിച്ച് ആരോപിക്കുന്നു.

Continue Reading
‘നി​സാ​ർ’ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചു
India
1 min read
7.4k

‘നി​സാ​ർ’ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചു

ജൂലൈ 30, 2025
0

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെയും ഐ.എസ്.ആർ.ഒയുടെയും സം യുക്ത ദൗത്യമായ ‘നിസാർ’ (നാസ- ഐ.എസ്.ആർ.ഒ സിന്തറ്റിക് അപ്പർച്ചർ റഡാർ) ഭൗമ നിരീക്ഷണ ഉപ ഗ്രഹം വിക്ഷേപിച്ചു. വൈകീട്ട് 5.40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽ നിന്ന് ജി.എസ്.എൽ.വി എഫ്-16 റോക്കറ്റിലേറിയാണ് നിസാർ കുതിച്ചുയർന്നത്. ഭൂമിയിൽ നിന്ന് 743 കിലോമീറ്റർ അകലെ സൗര-സ്ഥിര ഭ്രമണപഥത്തിൽ സഞ്ചരിച്ച് ഭുമിയുടെ ഉപരിതലത്തിലെ ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിൻ്റെ ദൗത്യം. ഭൂമിയിലെ

Continue Reading
വിദ്യാർത്ഥിയെ അർദ്ധനഗ്നയായി പതിവായി വീഡിയോ കോൾ ചെയ്ത അദ്ധ്യാപിക അറസ്റ്റിൽ
India
0 min read
8.4k

വിദ്യാർത്ഥിയെ അർദ്ധനഗ്നയായി പതിവായി വീഡിയോ കോൾ ചെയ്ത അദ്ധ്യാപിക അറസ്റ്റിൽ

ജൂലൈ 30, 2025
0

വിദ്യാർത്ഥിയുമായി അർദ്ധനഗ്നയായി വീഡിയോ കോൾ ചെയ്ത അദ്ധ്യാപിക അറസ്റ്റിൽ. നവി മുംബൈയിൽ 35 കാരിയായ യുവതിയാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പാണ് അദ്ധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അദ്ധ്യാപിക അശ്ലീലച്ചുവയുള്ള മെസേജുകൾ കഴിഞ്ഞ കുറച്ച് നാളുകളായി ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്യാർത്ഥിക്ക് അയക്കാറുള്ളതായി പൊലീസ് പറഞ്ഞു. അർദ്ധനഗ്നയായുള്ള വീഡിയോകോളുകൾ ഇതിനുശേഷമാണ് ആരംഭിച്ചത്. ഏറെ നാളായി ഇത് തുടർന്നതോടെ വിദ്യാർത്ഥി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. അദ്ധ്യാപികയ്ക്കെതിരെ തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ പ്രവൃത്തികൾ

Continue Reading
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മണിപ്പുരിൽ
India
0 min read
8.2k

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മണിപ്പുരിൽ

ജൂലൈ 30, 2025
0

ഒരു ദിവസത്തെ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മണിപ്പുരിൽ എത്തി. സന്ദർശനത്തിന്‍റെ പ്രധാന അജണ്ട. സംസ്ഥാനത്ത് വ്യന്യസിച്ചിരിക്കുന്ന അസം റൈഫിൾസിന്‍റെയും കരസേനയുടെയും തയ്യാറെടുപ്പുകളും ദൗത്യ സജ്ജമാണോയെന്നും കരസേനാ മേധാവി വിലയിരുത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥർ സമാധാനവും, സുരക്ഷയും മണിപ്പുരിൽ ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ച നടപടികൾ കരസേനാ മേധാവിയോട് വിശദീകരിച്ചു. സംസ്ഥാനത്തെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ഉയർന്ന പ്രൊഫഷണലിസത്തെയും പ്രതിരോധശേഷിയെയും സമർപ്പണത്തെയും കരസേനാ മേധാവി പ്രശംസിച്ചു.

Continue Reading
കണ്ണൂരിൽ യുവതി രണ്ടു കുട്ടികളുമായി കിണറ്റിൽച്ചാടി
Kerala
0 min read
8.1k

കണ്ണൂരിൽ യുവതി രണ്ടു കുട്ടികളുമായി കിണറ്റിൽച്ചാടി

ജൂലൈ 30, 2025
0

കണ്ണൂർ പരിയാരം ചെറുതാഴത്ത് ശ്രീസ്‌ഥയിൽ യുവതി രണ്ടു കുട്ടികളുമായി കിണറ്റിൽച്ചാടി. അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്‍റെ ഭാര്യ ധനഞ്ജയയാണ് (30) രണ്ടുമക്കളുമായി 11.30 ഓടെ കിണറ്റിൽ ചാടിയത്. മൂന്നുപേരെയും രക്ഷപ്പെടുത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്ത കുട്ടിയായ 6 വയസ്സുള്ള ധ്യാൻ കൃഷ്ണ‌യുടെ നില ഗുരുതരമാണ്. 4 വയസ്സുകാരി ദേവികയ്ക്കും സാരമായി പരുക്കേറ്റു. മൂന്നുപേരെയും നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പൊലീസും അഗ്നിരക്ഷാ സേനയും സ്‌ഥലത്തെത്തിയിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണു

Continue Reading