ധർമ്മസ്ഥല കൊലപാതകം; മൂന്നാം ദിനത്തിലെ പരിശോധനയിൽ അസ്ഥികൂടങ്ങള്‍ കണ്ടെത്തി
Karnataka
1 min read
7.6k

ധർമ്മസ്ഥല കൊലപാതകം; മൂന്നാം ദിനത്തിലെ പരിശോധനയിൽ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

ജൂലൈ 31, 2025
0

ധർമ്മസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ മൂന്നാം ദിവസത്തിലെ പരിശോധനയിൽ നിർണായക തെളിവ്. പരിശോധനയിൽ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം. അസ്ഥികൂടത്തിൻ്റെ ഭാഗം സ്പോട്ട് നമ്പർ ആറിൽ നിന്നാണ് കണ്ടെത്തിയത്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്. മനുഷ്യന്‍റേതാണോ എന്ന് സ്ഥിരീകരണമായിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ സ്ഥലത്ത് നടത്തുകയാണ്. അസ്ഥി മനുഷ്യന്‍റെയാണോ എന്ന് അറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ 2 ദിവസമായി 5 പോയന്‍റുകളിൽ

Continue Reading
കൊല്ലത്ത് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കെഎസ്ഇബി ഓവർസിയറെ സസ്പെൻഡ് ചെയ്തു‌
Kerala
0 min read
7.8k

കൊല്ലത്ത് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കെഎസ്ഇബി ഓവർസിയറെ സസ്പെൻഡ് ചെയ്തു‌

ജൂലൈ 31, 2025
0

സ്‌കൂളിൽ വച്ച് ഷോക്കേറ്റ് വിദ്യാർഥിയായ മിഥുൻ മരിച്ച സംഭവത്തിൽ നടപടിയെടുത്ത് കെഎസ്ഇബി. കൊല്ലം തേവലക്കര സെക്ഷനിലെ ഓവർസിയറായ ബിജു എസിനെ സസ്പെൻഡ് ചെയ്തു‌. തേവലക്കര ബോയ്‌സ് സ്കൂളിന്‍റെ ക്ലാസ് മുറിയോട് ചേർന്ന കെട്ടിടത്തിലെ തകര ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിയ മിഥുന് മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. നേരത്തെ സംഭവത്തിന് പിന്നാലെ സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തു. കൂടാതെ കൊല്ലം തേവലക്കര ബോയ്‌സ്

Continue Reading
ബിജെപി തമിഴ്നാട് വൈസ് പ്രസി‍ഡൻ്റായി നടി ഖുഷ്ബുവിനെ നിയമിച്ചു
India
0 min read
8.6k

ബിജെപി തമിഴ്നാട് വൈസ് പ്രസി‍ഡൻ്റായി നടി ഖുഷ്ബുവിനെ നിയമിച്ചു

ജൂലൈ 31, 2025
0

നടി ഖുഷ്ബു സുന്ദറിനെ തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡൻ്റായി നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡൻ്റായി ചുമതലയേറ്റതിനു ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണു ഖുഷ്‌ബുവിനു പ്രധാനപ്പെട്ട പദവി നൽകിയത്. അടുത്തയിടെ പാർട്ടി പരിപാടികളിൽ നിന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗമായ ഖുഷ്ബു അകലം പാലിച്ചിരുന്നു. സജീവമായി രാഷ്ട്രീയത്തിൽ തുടരുമോയെന്നത് അടക്കമുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെയാണു പുതിയ നിയമനം. രാഷ്ട്രീയ പ്രവർത്തനം ഡിഎംകെയിലൂടെ ആരംഭിച്ച ഖുഷ്‌ബു, പിന്നീട് കോൺഗ്രസിൽ പ്രവർത്തിച്ച ശേഷം 2020

Continue Reading
കന്യാസ്ത്രീകളുടെ അറസ്റ്റ്; വെള്ളിയാഴ്‌ച ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും
India
0 min read
7.3k

കന്യാസ്ത്രീകളുടെ അറസ്റ്റ്; വെള്ളിയാഴ്‌ച ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും

ജൂലൈ 31, 2025
0

മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്‌ഗഡിൽ അറസ്റ്റ് ചെയ്‌ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി സഭാ നേതൃത്വം വെള്ളിയാഴ്‌ച ഹൈക്കോടതിയെ സമീപിക്കും. എൻഐഐ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.ഡൽഹിയിലെയും റായ്‌പൂരിലെയും മുതിർന്ന അഭിഭാഷകർ അടങ്ങുന്ന സംഘം കന്യാസ്ത്രീകൾക്ക് വേണ്ടി സഭാനേതൃത്വത്തിൻ്റെ നിർദേശപ്രകാരം ഹൈക്കോടതിയിൽ ഹാജരാകും. ബുധനാഴ്‌ച കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയുമായി ദുർഗ് സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി പരിഗണിച്ചിരുന്നില്ല. കേസ് ബിലാസ്‌പൂർ എൻ ഐ എ കോടതിയിലേക്ക്

Continue Reading
കോഴിക്കൊട്ടെ മാമി തിരോധാന കേസ്; പൊലീസിന് വൻ വീഴ്ചയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്‌
Kerala
0 min read
8.5k

കോഴിക്കൊട്ടെ മാമി തിരോധാന കേസ്; പൊലീസിന് വൻ വീഴ്ചയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്‌

ജൂലൈ 31, 2025
0

റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കല്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലുള്‍പ്പെടെ പോലീസിന് വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട്. കേസിലെ നിർണായ തെളിവായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചില്ലെന്നും, സിസിടിവി മനപ്പൂർവം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വിലയിരുത്തൽ. അന്നത്തെ നടക്കാവ് എസ് എച്ച് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐജി അന്വേഷണം പ്രഖ്യാപിച്ചു.

Continue Reading
റാപ്പർ വേടൻ പീഡിപ്പിച്ചതായി യുവഡോക്ടറുടെ പരാതി; പോലീസ് കേസെടുത്തു
Kerala
1 min read
7.2k

റാപ്പർ വേടൻ പീഡിപ്പിച്ചതായി യുവഡോക്ടറുടെ പരാതി; പോലീസ് കേസെടുത്തു

ജൂലൈ 31, 2025
0

വിവാഹവാഗ്‌ദാനം നൽകി റാപ്പർ വേടൻ യുവഡോക്ടറെ പീഡിപ്പിച്ചതായി പരാതി. കൊച്ചി തൃക്കാക്കര പൊലീസ് യുവഡോക്ടറുടെ പരാതിയിൽ കേസെടുത്തു. 2021 ആഗസ്റ്റ് മുതൽ 2023 മാർച്ച്മാസം വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. ഒരേ സ്ത്രീയെ ഒന്നിലേറെ തവണ ഐപിസി 376 (2) (n) വകുപ്പനുസരിച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. വിവാഹ വാഗ്‌ദാനം നൽകിയാണ് പീഡനമെന്ന് പരാതിയിൽ പറയുന്നു. വിവാഹ വാഗ്‌ദാനത്തിൽ നിന്ന് തുടർച്ചയായ പീഡനശേഷം വേടൻ

Continue Reading
വി എസ് ഭാവിയിലും ജ്വലിക്കുന്ന കെടാക്കനൽ -ഇ എം എസ് പഠനവേദി
Association News
0 min read
8.5k

വി എസ് ഭാവിയിലും ജ്വലിക്കുന്ന കെടാക്കനൽ -ഇ എം എസ് പഠനവേദി

ജൂലൈ 31, 2025
0

വി എസ് അച്യുതാനന്ദൻ ചരിത്രമാവുകയല്ല വരും തലമുറകളുടെ തുടർ പോരാട്ടങ്ങൾക്ക് അഗ്നിയാവുകയാണെന്ന് ഇ എം എസ് പഠനവേദിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണയോഗം വിലയിരുത്തി. എഴുത്തുകാരനും പ്രഭാഷകനുമായ സുരേഷ് കോടൂർ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഒരു നൂറ്റാണ്ടിന്‍റെ കമ്മ്യുണിസ്റ്റ് സമര പോരാട്ടങ്ങളുടെ ആൾരൂപമായ വി എസ്, വർത്തമാനത്തിൽ എരിഞ്ഞടങ്ങുകയല്ല, ഭാവിയുടെ വിമോചന പോരാട്ടങ്ങൾക്ക് ദിശാബോധം പകരുന്ന വിളക്കുമാടമാവുകയാണ്. അടിമ സമാനരായ നിസ്വരായ മനുഷ്യരുടെ വിമോചനത്തിനായി സ്വയമർപ്പിച്ച വി എസിന്‍റെ സമാനതകളില്ലാത്ത

Continue Reading
ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചാം ടെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം
Sports
1 min read
9.0k

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ അ​ഞ്ചാം ടെ​സ്റ്റി​ന് ഇ​ന്ന് തു​ട​ക്കം

ജൂലൈ 31, 2025
0

ലണ്ടനിലെ ഓവല്‍ മൈതാനത്ത്, ആന്‍ഡേഴ്‌സണ്‍-ടെന്‍ഡുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്നുമുതല്‍. പരമ്പരയില്‍ ഇതുവരെ 4 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് ഭാരതത്തിനെതിരെ 2-1ന് മുന്നിലാണ്. ഭാരതത്തിന് ജയിക്കാനായാല്‍ ഓവല്‍ ടെസ്റ്റില്‍ പരമ്പര സമനിലയിലാകും. മറിച്ചെന്ത് സംഭവിച്ചാലും ഇംഗ്ലണ്ട് ജേതാക്കളാകും. ഭാരതത്തിനായി കാല്‍വിരലിന് പരിക്കേറ്റ ഋഷഭ് പന്ത് കളിക്കില്ല. പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍ അന്തിമ ഇലവനിലിറങ്ങും. മറ്റ് മാറ്റങ്ങളൊന്നും ഭാരത നിരയില്‍ ഉണ്ടാകാനിടയില്ല.

Continue Reading
നിവിന്‍ പോളിയുടെ പരാതി; നിര്‍മ്മാതാവിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്
Kerala
0 min read
7.9k

നിവിന്‍ പോളിയുടെ പരാതി; നിര്‍മ്മാതാവിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്

ജൂലൈ 31, 2025
0

സംവിധായകൻ എബ്രിഡ് ഷൈനും നടൻ നിവിൻ പോളിയും വഞ്ചിച്ചുവെന്ന് പരാതി നൽകിയ നിർമ്മാതാവ് തലയോലപ്പറമ്പ് സ്വദേശി പി.എസ്. ഷംനാസിനെതിരേ അന്വേഷണത്തിന് കോടതി ഉത്തരവ്. അന്വേഷണം പ്രഖ്യാപിച്ചത് വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്. വ്യാജ സത്യവാങ്മൂലം നൽകിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കുംവിധം രേഖകൾ ഹാജരാക്കിയതിനുമാണ് അന്വേഷണം. നിർമ്മാതാവ് അറിയാതെ ആക്ഷൻ ഹീറോ ബിജുവിന്‍റെ രണ്ടാംഭാഗം നിർമ്മിക്കുന്നതിന് കരാറിലേർപ്പെട്ട ശേഷം ചിത്രത്തിന്‍റെ പകർപ്പവകാശം മറിച്ചുവിറ്റെന്ന ഷംനാസിന്‍റെ പരാതിയിൽ നിവിൻ പോളിക്കും സംവിധായകൻ

Continue Reading
BSNL 4G അടുത്തമാസം മുതൽ രാജ്യവ്യാപകമാകും; 5G അടുത്തവർഷം
India
1 min read
7.8k

BSNL 4G അടുത്തമാസം മുതൽ രാജ്യവ്യാപകമാകും; 5G അടുത്തവർഷം

ജൂലൈ 31, 2025
0

അടുത്തമാസം മുതൽ BSNL 4G രാജ്യവ്യാപകമാക്കുമെന്ന്‌ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അടുത്തവർഷം 5G നെറ്റ് വർക്ക് വരുമെന്നും എൻ.കെ. പ്രേമചന്ദ്രന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. മുംബൈ, ഡൽഹി നഗരങ്ങളിൽ നിലവിലുള്ള എംടിഎൻഎലിനെ ബിഎസ്എൻഎൽ ഏറ്റെടുത്ത് ഇവിടങ്ങളിലും 4G ലഭ്യമാക്കും. പൊതുമേഖലാസ്ഥാപനമായ സെന്‍റർ ഫോർ ഡിവലപ്‌മെന്‍റ് ഓഫ് ടെലിമാറ്റിക്സാണ് 4Gസംവിധാനം വികസിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

Continue Reading