ധർമ്മസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ മൂന്നാം ദിവസത്തിലെ പരിശോധനയിൽ നിർണായക തെളിവ്. പരിശോധനയിൽ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം. അസ്ഥികൂടത്തിൻ്റെ ഭാഗം സ്പോട്ട് നമ്പർ ആറിൽ നിന്നാണ് കണ്ടെത്തിയത്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയത്. മനുഷ്യന്‍റേതാണോ എന്ന് സ്ഥിരീകരണമായിട്ടില്ല.

കൂടുതല്‍ പരിശോധനകള്‍ സ്ഥലത്ത് നടത്തുകയാണ്. അസ്ഥി മനുഷ്യന്‍റെയാണോ എന്ന് അറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ 2 ദിവസമായി 5 പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല.

എസ്ഐടി തലവൻ പ്രണബ് മൊഹന്തി ഇന്നലെ ബെംഗളൂരുവിൽ നിന്ന് ധർമസ്ഥലയിൽ നേരിട്ടെത്തി കാടിനകത്ത് കുഴിച്ച് നോക്കിയ പോയന്‍റുകളിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു. അന്വേഷണസംഘം സാക്ഷി പറഞ്ഞതനുസരിച്ച് അതിര് കെട്ടി സുരക്ഷിതമാക്കിയ 8 പോയന്‍റുകളാണ് ഇനി ബാക്കിയുള്ളത്. ഇനി ഇതിൽ മൂന്നെണ്ണം കാടിനുള്ളിലാണ്. 

Related Posts