15കാരിയുടെ മുറിയിൽ വീട്ടുകാർ അറിയാതെ 8 ദിവസം ഒളിച്ച് താമസിച്ച് പീഡിപ്പിച്ച യുവാവിന് 50 വർഷം തടവ്
Kerala
0 min read
10.6k

15കാരിയുടെ മുറിയിൽ വീട്ടുകാർ അറിയാതെ 8 ദിവസം ഒളിച്ച് താമസിച്ച് പീഡിപ്പിച്ച യുവാവിന് 50 വർഷം തടവ്

ജൂലൈ 29, 2025
0

വിവാഹം വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തി (25)ന് 50 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. ശിക്ഷ വിധിച്ചത് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ്. ഒന്നേകാൽ വർഷം കൂടി പിഴത്തുക അടച്ചില്ലെങ്കിൽ തടവ് അനുഭവിക്കണം. കേസിന് ആസ്‌പദമായ സംഭവം 2021 സെപ്റ്റംബർ 6നാണ് . പ്രതി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് വശത്താ ക്കിയത്. പിന്നീട് കുട്ടിയുടെ വീട്ടിലെത്തി

Continue Reading
കേരള സർവകലാശാല വി സി രജിസ്ട്രാർ പോര്; കെ.എസ്. അനിൽകുമാറിന് ഫയൽ നൽകരുതെന്ന് നിർദേശിച്ച് വിസി
Kerala
0 min read
9.3k

കേരള സർവകലാശാല വി സി രജിസ്ട്രാർ പോര്; കെ.എസ്. അനിൽകുമാറിന് ഫയൽ നൽകരുതെന്ന് നിർദേശിച്ച് വിസി

ജൂലൈ 29, 2025
0

വിസി മോഹനൻ കുന്നുമ്മേൽ വീണ്ടും ഫയൽ കെ.എസ്.അനിൽകുമാറിന് നൽകരുതെന്ന് നിർദേശിച്ച് ഉത്തരവിറക്കി. ഫയൽ കൈമാറിയാൽ ചട്ടലംഘനമായി കണക്കാക്കുമെന്ന് ഉത്തരവിൽ പറയുന്നു. വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കങ്ങൾക്ക് തുടക്കം ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. ഇതിനെ തുടർന്ന് രജിസ്ട്രാറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങൾ ജൂലൈ 6 ന് അനിൽകുമാറിന്‍റെ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. വിസിയും രജിസ്ട്രാറും ഇതോടെയാണ് തമ്മിലുള്ള പോര് കനത്തത്. വിസി ഫൈനാൻസ് ഓഫീസർക്ക് സസ്പെൻഡ് ചെയ്‌ത

Continue Reading
പ്രധാനാധ്യാപിക ചെയ്യാത്ത കുറ്റമേല്‍ക്കാന്‍ സമ്മര്‍ദം ചെലുത്തി; കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
Kerala
0 min read
7.8k

പ്രധാനാധ്യാപിക ചെയ്യാത്ത കുറ്റമേല്‍ക്കാന്‍ സമ്മര്‍ദം ചെലുത്തി; കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു

ജൂലൈ 29, 2025
0

കൊല്ലത്ത് പ്രധാനാധ്യാപികയുടെ മാനസിക പീഡനത്തിൽ പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊട്ടാരക്കര ഓടനാവട്ടം കെ ആര്‍ ജി പി എം എച്ച് എസ് എസ്സിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നില ഗുരുതരമായ 17 കാരന്‍ ചികിത്സയിലാണ്. ജൂണ്‍ 19 ന് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17കാരനെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റം അടിച്ചേല്‍പ്പിച്ച്

Continue Reading
വിപഞ്ചികയും കുഞ്ഞും ഷാർജയിൽ മരിച്ച സംഭവം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
Kerala
0 min read
8.9k

വിപഞ്ചികയും കുഞ്ഞും ഷാർജയിൽ മരിച്ച സംഭവം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

ജൂലൈ 29, 2025
0

ഷാർജയിൽ മരണപ്പെട്ട കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ശാസ്‌താംകോട്ട ഡിവൈഎസ്‌പിക്കാണ് നിലവിൽ അന്വേഷണ ചുമതല. ഉടൻ തന്നെ അന്വേഷണ സംഘത്തെ തീരുമാനിക്കും. ഉടൻ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുമെന്നാണ് വിവരം. വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, നിതീഷിൻ്റെ അച്ഛൻ, സഹോദരി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രാഥമിക ഘട്ടത്തിലാണ്

Continue Reading
വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ ശബ്ദരേഖ; പിന്നാലെ കെ.സി.വിജയൻ രാജിവെച്ചു
Kerala
1 min read
7.9k

വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ ശബ്ദരേഖ; പിന്നാലെ കെ.സി.വിജയൻ രാജിവെച്ചു

ജൂലൈ 29, 2025
0

ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി കെ.സി.വിജയൻ രാജി വെച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ പാർട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി കെ.സി.വിജയന്‍റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് രാജി വെച്ചത്. യൂത്ത് കോൺഗ്രസ് കെ.സി. വിജയനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റിന് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലും വയനാട് പുനരധിവാസത്തിലും നേതൃത്വം തട്ടിപ്പുനടത്തി എന്ന് കെ.സി.വിജയൻ പറയുന്ന

Continue Reading
ബസ് സമരം; വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ച പരാജയം; ബസുടമകൾ സമരത്തിലേക്ക്
Kerala
0 min read
10.5k

ബസ് സമരം; വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ച പരാജയം; ബസുടമകൾ സമരത്തിലേക്ക്

ജൂലൈ 29, 2025
0

സ്വകാര്യ ബസുടമകൾ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരത്തിലേക്ക്. ചൊവ്വാഴ്‌ച ഗതാഗത സെക്രട്ടറിയും ബസുടമകളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാലസമരത്തിലേക്ക് ബസുടമകൾ നീങ്ങുന്നത്. സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസുടമകൾ പറഞ്ഞു. 2 ദിവസത്തിനുള്ളിൽ സമരം ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കും. ബസുടമകൾ ഇതുമായി ബന്ധപ്പെട്ട് നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക്

Continue Reading
ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍: മൃതദേഹങ്ങള്‍ക്കായി കുഴിച്ചിട്ട സ്ഥലങ്ങളില്‍ കുഴിയ്ക്കല്‍ പുരോഗമിക്കുന്നു
Karnataka
0 min read
10.1k

ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍: മൃതദേഹങ്ങള്‍ക്കായി കുഴിച്ചിട്ട സ്ഥലങ്ങളില്‍ കുഴിയ്ക്കല്‍ പുരോഗമിക്കുന്നു

ജൂലൈ 29, 2025
0

സ്ത്രീകളെയും കുട്ടികളെയും ധര്‍മ്മസ്ഥലയില്‍ ബലാല്‍സംഗം ചെയ്തു കൊന്നു കുഴിച്ചിട്ടെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളില്‍ കുഴിയ്ക്കല്‍ പുരോഗമിക്കുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് കുഴിയ്ക്കല്‍ നടക്കുന്നത്. പോലിസും വിദഗ്ദരും അടങ്ങിയ സംഘം നേത്രാവതി നദിയുടെ കുളിക്കടവിന് മുകള്‍ഭാഗത്തായി വനത്തിലെ 13 പ്രദേശങ്ങളിലാണ് പരിശോധിക്കുന്നത്. മംഗളൂരുവിലെ കെഎംസി ആശുപത്രിയിലെ ഡോ. ജഗദീഷ് റാവുവും ഡോ. രശ്മിയും പോലിസ് സംഘത്തിന് ഒപ്പമുണ്ട്. അസ്ഥിക്കൂടങ്ങള്‍ പരിശോധിക്കലാണ് അവരുടെ ചുമതല. രണ്ടു സായുധ പോലിസുകാരെ ഓരോ സ്ഥലത്തും കാവല്‍ നിര്‍ത്തിയിട്ടുണ്ട്.

Continue Reading
ഛത്തീസ്ഗ‍ഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി
Kerala
0 min read
8.6k

ഛത്തീസ്ഗ‍ഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി

ജൂലൈ 29, 2025
0

ഛത്തീസ്ഗ‍ഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ 2 മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദുർഗ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സെഷൻസ് കോടതിയിൽ നാളെ അപേക്ഷ നൽകുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അറിയിച്ചു.

Continue Reading
പോക്സോ കേസ് പ്രതിയായ ഇന്ത്യൻവംശജനായ പൈലറ്റിനെ കോക്ക്പിറ്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു
World
1 min read
7.8k

പോക്സോ കേസ് പ്രതിയായ ഇന്ത്യൻവംശജനായ പൈലറ്റിനെ കോക്ക്പിറ്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

ജൂലൈ 29, 2025
0

പോക്‌സോ കേസിൽ പ്രതിയായ പൈലറ്റിനെ ലാൻഡിങ്ങിന് പിന്നാലെ കോക്ക്പിറ്റിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്‌തു. ഡെൽറ്റ എയർലൈൻസിലെ പൈലറ്റായ ഇന്ത്യൻ വംശജൻ റസ്റ്റം ഭാഗ് വാഗറി(34)നെയാണ് സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ്ചെയ്‌തത്‌. വിമാനം ലാൻഡ്‌ചെയ്ത് 10 മിനിറ്റിനുള്ളിൽ കോക്ക്പിറ്റിൽ കയറിയാണ് അധികൃതർ പൈലറ്റിനെ കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൈലറ്റിനെ 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് നാടകീയമായി പിടികൂടിയത്. മിനിയാപോളിസിൽ

Continue Reading
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
0 min read
9.7k

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ജൂലൈ 29, 2025
0

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി പെരുവന്താനത്താണ് ടാപ്പിംഗ് തൊഴിലാളിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കാഞ്ഞിരപ്പളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്. ഇന്നു രാവിലെ മതമ്പയിൽ 10 മണിയോടെയായിരുന്നു സംഭവം. ഇടുക്കി മതമ്പയിൽ റബർ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു പുരുഷോത്തമൻ. രാവിലെ പുരുഷോത്തമനും മകനും ചേർന്ന് ടാപ്പിംഗ് നടത്തുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇരുവരും കാട്ടാന വരുന്നതുകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുരുഷോത്തമൻ ആക്രമണത്തിനിരയാവുകയായിരുന്നു.

Continue Reading