ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി കെ.സി.വിജയൻ രാജി വെച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ പാർട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി കെ.സി.വിജയന്‍റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് രാജി വെച്ചത്. യൂത്ത് കോൺഗ്രസ് കെ.സി. വിജയനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റിന് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലും വയനാട് പുനരധിവാസത്തിലും നേതൃത്വം തട്ടിപ്പുനടത്തി എന്ന് കെ.സി.വിജയൻ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
‘യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കള്ള ഐഡൻ്റിറ്റി കാർഡ് ഉണ്ടാക്കി. അത്ര അന്തസ്സൊന്നും ചമയണ്ട. തട്ടിപ്പ് കാണിച്ച് എന്തും ചെയ്യാൻ സാധിക്കും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റായി കള്ളവോട്ടും വാങ്ങി ചമഞ്ഞു നടക്കുന്നു. നിൻ്റെ മുകളിലുള്ള നേതാവും അങ്ങനെ തന്നെയാണ്. വയനാട്ടിലേക്ക് കൊടുക്കാൻ വേണ്ടിയുള്ള പണത്തിൽ നിന്ന് പിടിച്ചതിന്‍റെ കണക്ക് അറിയാം. പിന്നെ പറഞ്ഞു തുടങ്ങാം ബാക്കിയുള്ളത്” എന്നായിരുന്നു സന്ദേശം