സ്വകാര്യ ബസുടമകൾ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരത്തിലേക്ക്. ചൊവ്വാഴ്‌ച ഗതാഗത സെക്രട്ടറിയും ബസുടമകളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാലസമരത്തിലേക്ക് ബസുടമകൾ നീങ്ങുന്നത്. സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസുടമകൾ പറഞ്ഞു.
2 ദിവസത്തിനുള്ളിൽ സമരം ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കും. ബസുടമകൾ ഇതുമായി ബന്ധപ്പെട്ട് നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വിദ്യാർത്ഥി സംഘടനകളുമായി ആലോചിച്ച ശേഷമെ വർദ്ധിപ്പിക്കുവെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നേരത്തെ പറഞ്ഞിരുന്നു.