വിവാഹം വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തിരുവല്ലം പൂങ്കുളം സ്വദേശി സുജിത്തി (25)ന് 50 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. ശിക്ഷ വിധിച്ചത് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ്. ഒന്നേകാൽ വർഷം കൂടി പിഴത്തുക അടച്ചില്ലെങ്കിൽ തടവ് അനുഭവിക്കണം. കേസിന് ആസ്പദമായ സംഭവം 2021 സെപ്റ്റംബർ 6നാണ് . പ്രതി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് വശത്താ ക്കിയത്.
പിന്നീട് കുട്ടിയുടെ വീട്ടിലെത്തി 8 ദിവസം താമസിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മുറിയിലാണ് സുജിത്ത് ഒളിച്ചിരുന്നത്. ഇയാൾ പെൺകുട്ടിയുടെ വസത്രങ്ങളാണ് ധരിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. കേസ് അന്വേഷിച്ചത് സബ് ഇൻസ്പെക്ടർ ബി. ജയ, ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി എന്നിവരാണ്.