കനത്ത മഴ; നാളെ കാസർ‌കോട് ജില്ലയിൽ അവധി പ്രഖ്യാപിച്ചു
Kerala
0 min read
9.2k

കനത്ത മഴ; നാളെ കാസർ‌കോട് ജില്ലയിൽ അവധി പ്രഖ്യാപിച്ചു

ജൂലൈ 16, 2025
0

അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ ജൂലായ 17 വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രധാന നദികൾ മഴയെ തുടർന്ന് കര കവിയുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനസുരക്ഷയെ മുൻനിറുത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ. അങ്കണവാടികൾ സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

Continue Reading
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു
Kerala
0 min read
10.6k

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു

ജൂലൈ 16, 2025
0

മുതിർന്ന കോൺഗ്രസ് നേതാവ് സി. വി പത്മരാജൻ (93) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കെപിസിസി അദ്ധ്യക്ഷനായി 1983 മുതൽ 1987 വരെ പ്രവർത്തിച്ചിട്ടുണ്ട്. എ.കെ ആൻ്റണി, കരുണാകരൻ, മന്ത്രിസഭകളിൽ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി, കയർ വികസനം, സാമൂഹ്യ ക്ഷേമം, ഫിഷറീസ് തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ ചികിത്സാ ആവശ്യങ്ങൾക്കായി വിദേശത്തായിരുന്നപ്പോൾ മുഖ്യമന്ത്രിയുടെ

Continue Reading
വയനാട്ടില്‍ മദ്യം നല്‍കി 16 കാരിയായ സ്‌കൂൾ വിദ്യാർഥിനയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 2 പേര്‍ അറസ്റ്റില്‍
Kerala
0 min read
10.1k

വയനാട്ടില്‍ മദ്യം നല്‍കി 16 കാരിയായ സ്‌കൂൾ വിദ്യാർഥിനയെ കൂട്ടബലാത്സംഗത്തിനിരയാക്കി; 2 പേര്‍ അറസ്റ്റില്‍

ജൂലൈ 16, 2025
0

16 കാരിയായ സ്‌കൂൾ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ ചേർന്ന് മദ്യം നൽകിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തത്‌. പീഡനത്തിനിരയായത് ആദിവാസി പെൺകുട്ടിയാണ്. മാനന്തവാടി സ്വദേശികളായ ജയരാജ്, ആഷിഖ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത‌ത്.പോക്സോ പ്രകാരം പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പ്രാഥമികമായി നൽകുന്ന വിവരം. കഴിഞ്ഞ ദിവസമാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ചോദ്യം ചെയ്യലിന്

Continue Reading
മതവിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി
Kerala
1 min read
9.5k

മതവിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി

ജൂലൈ 16, 2025
0

മുസ്‌ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. കേസെടുക്കാൻ തൊടുപുഴ പൊലീസിനോട് കോടതി നിർദ്ദേശം നൽകി. പി സി ജോർജിന്‍റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോർജിന്‍റെ വിദ്വേഷ പ്രസംഗം. ആർഎസ്എസ് സഹയാത്രികനായ അജിത് കൃഷ്ണൻ സെക്രട്ടറിയായ എച്ച്ആർഡിഡിഎസ് ഇന്ത്യ

Continue Reading
തൃശൂർ ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു; രണ്ട് പേർ നീന്തി കരക്കെത്തി; ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
Kerala
0 min read
9.3k

തൃശൂർ ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു; രണ്ട് പേർ നീന്തി കരക്കെത്തി; ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ജൂലൈ 16, 2025
0

തൃശൂർ ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു. നാട്ടികയിൽ നിന്നുള്ള മഹാസേനൻ എന്ന വള്ളത്തിൻ്റെ കരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്നത് 3 തൊഴിലാളികളാണ്. ഇതിൽ രണ്ട് പേർ നീന്തി കരക്കെത്തി. ഒരാളെ കാണാതായി. കൂരിക്കുഴി സ്വദേശി അൻസിൽ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അപകടത്തിൽപെട്ട വള്ളത്തിൽ പിടിച്ച് 3 പേരും കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും പോലീസും കോസ്റ്റൽ പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ശക്തമായ കാറ്റും

Continue Reading
പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ; കുമരംപുത്തൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 106 പേർ
Kerala
0 min read
8.0k

പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും നിപ; കുമരംപുത്തൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 106 പേർ

ജൂലൈ 16, 2025
0

പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ചു മരിച്ചയാളുടെ മകനും രോ​ഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. ആശുപത്രിയിൽ മരിച്ച വ്യക്തിയോടൊപ്പം ഉണ്ടായിരുന്നത് 32 കാരനായ മകനാണ്. രോഗ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസം മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 106 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിൽ 31 പേർ ഹൈ റിസ്ക് വിഭാഗത്തിലും 75 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ 5 പേരാണ് നിരീക്ഷണത്തിൽ

Continue Reading
ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം
Kerala
1 min read
9.8k

ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം

ജൂലൈ 16, 2025
0

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. കനത്ത മഴയിൽ ഷിരൂരിൽ 2024 ജൂലൈ 16നായിരുന്നു മണ്ണിടിച്ചിലുണ്ടായത്. അർജുന്‍റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് കണ്ടെടുത്തത്. ഷിരൂർ ഒരു വലിയ പാഠമായിരുന്നുവെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ കെ ലക്ഷ്മിപ്രിയ പറഞ്ഞു. ഷിരൂരിൽ കഴിഞ്ഞ വർഷം ജൂലൈ

Continue Reading
തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു
Kerala
0 min read
9.2k

തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

ജൂലൈ 16, 2025
0

കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോട്ടയം മജിസ്ട്രേറ്റ് കോടതിയിലാണ് 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 67 സാക്ഷികളാണ് കേസിൽ ഉള്ളത്. 100 രേഖകളും ഉൾപ്പെടുന്നു. അസം സ്വദേശിയായ അമിത് ഒറാംഗ് മാത്രമാണ് പ്രതി. തിരുനക്കര ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീര വിജയകുമാറും ഏപ്രിൽ 22നാണ് കൊല്ലപ്പെട്ടത്. വിജയകുമാറിനോട് പ്രതിക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു. മുൻപ് മോഷണക്കുറ്റത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് വൈരാഗ്യം ഉണ്ടായത്. ഇയാൾ

Continue Reading
കര്‍ണാടകയില്‍ ഇനി സിനിമ കണ്ടാല്‍ കീശകീറില്ല; പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപ; ഉത്തരവിറങ്ങി
Karnataka
0 min read
8.2k

കര്‍ണാടകയില്‍ ഇനി സിനിമ കണ്ടാല്‍ കീശകീറില്ല; പരമാവധി ടിക്കറ്റ് നിരക്ക് 200 രൂപ; ഉത്തരവിറങ്ങി

ജൂലൈ 16, 2025
0

മള്‍ട്ടിപ്ലെക്‌സുകളിലും തീയേറ്ററുകളിലും ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിച്ചു കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ ഉത്തരവ് പുറത്തിറങ്ങി. സിനിമകള്‍ക്ക് ഇതോടെ സംസ്ഥാനത്ത് പരമാവധി ഈടാക്കാവുന്ന ടിക്കറ്റ് നിരക്ക് 200 രൂപയായി. കഴിഞ്ഞ ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ടിക്കറ്റ് നിരക്കിന് 200 രൂപ പരിധി നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കർണാടക സിനിമ (റെഗുലേഷൻ) നിയമം ഭേദഗതി ചെയ്‌താണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മൾട്ടിപ്ലെക്‌സുകളിലും തീയേറ്ററുകളിലും വിനോദ നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 200 രൂപയിൽ കൂടരുത്തെന്നാണ് ഗവർണർ

Continue Reading
ബസിൽ യാത്രചെയ്യവേ പ്രസവിച്ച് 19 കാരി; പിന്നാലെ ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞ് ദമ്പതിമാർ
India
1 min read
11.3k

ബസിൽ യാത്രചെയ്യവേ പ്രസവിച്ച് 19 കാരി; പിന്നാലെ ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞ് ദമ്പതിമാർ

ജൂലൈ 16, 2025
0

ബസിൽ യാത്രചെയ്യവേ ആൺകുഞ്ഞിന് ജന്മം നൽകിയ 19 കാരി പ്രസവ ശേഷം ചോരക്കുഞ്ഞിനെ റോഡിൽ വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ ചൊവ്വാഴ്ച രാവിലെ 6:30 ഓടെ പത്രി-സേലു റോഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റിതിക ധേരെയും ഇവരുടെ ഭർത്താവാണെന്ന് അവകാശപ്പെടുന്ന ഷെയ്ഖ് അൽതാഫിനെയും പൊലീസ് അറസ്റ്റു ചെയ്തു. ബസിൽ നിന്ന് ദമ്പതികൾ തുണിയിൽ പൊതിഞ്ഞ ഒരു വസ്തു പുറത്തേക്ക് എറിയുന്നത് കണ്ട വഴിയാത്രക്കാരനാണ് ഹെൽപ്ലൈൻ വഴി പൊലീസിൽ വിവരമറിയിച്ചത്. ബസ്

Continue Reading