വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയം; കുടുംബം ഹൈക്കോടതിയിൽ
മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ഷാര്‍ജയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം ഹൈക്കോടതിയില്‍. വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നും കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആവശ്യപ്പെട്ടു. ഹൈക്കോടതി നാളെ കുടുംബത്തിന്‍റെ ഹര്‍ജി പരിഗണിക്കും. അതേസമയം വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍
ബെംഗളൂരുവിൽ ആഗസ്റ്റ് 1 മുതൽ ഓട്ടോ മിനിമം ചാർജ് 36 രൂപയാകും
ഓട്ടോറിക്ഷയുടെ ഏറ്റവും കുറഞ്ഞ നിരക്ക് ബെംഗളൂരു നഗര ജില്ല റീജ്യനിൽ ട്രാൻസ്പോർട്ട് അതോറിറ്റി വർദ്ധിപ്പിച്ചു. ആദ്യത്തെ രണ്ട് കിലോമീറ്ററിന് മിനിമം 30 രൂപയിൽ നിന്ന് 36 രൂപയായി ഉയർത്തി. പുതിയ നിരക്ക് ആഗസ്റ്റ് 1ന് പ്രാബല്യത്തിൽ വരും. അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ബൃഹദ് ബംഗളൂരു മഹാനഗര പാലികെയുടെ പരിധിക്കുള്ളിൽ നിരക്ക് സാധുവാണ്. 2 കിലോമീറ്ററിനുശേഷം ഓരോ കിലോമീറ്ററിനും 18 രൂപയായിരിക്കും. രാത്രി 10 മുതൽ പുലർച്ച 5 വരെയുള്ള യാത്രക്ക്
ട്രംപിന്‍റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ നിയമം ഇളവുകൾ നൽകുന്നു; അമേരിക്കൻ ജനതയ്ക്ക് ഇനി നല്ല കാലം
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന പുതിയ നിയമം അമേരിക്കയിലുടനീളമുള്ള ആളുകൾക്ക് സാമ്പത്തികമായി എത്രത്തോളം ലാഭം നൽകുമെന്ന് വ്യക്തമാകുന്ന ഒരു ഇന്‍റ്റാക്ടീവ് മാപ്പ് വൈറ്റ് ഹൗസ് പുറത്തിറക്കി. ഈ ബിൽ അടുത്തിടെയാണ് നിയമപരമായി ഒപ്പു വെച്ചത്. ട്രംപിന്‍റെ രണ്ടാം തവണത്തെ ഭരണത്തിൽ ഒരു പ്രധാന വിജയമായി കണക്കാക്കുന്ന ഈ നിയമം 2017ൽ ട്രംപ് നടപ്പിലാക്കിയ നികുതി ഇളവുകൾ സ്ഥിരമാക്കുകയും, ചില പരിസ്ഥിതി സൗഹൃദ നികുതി
15 പന്തിനിടെ 5 വിക്കറ്റ്; ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ അഞ്ച് വിക്കറ്റ് എന്ന നേട്ടം ഇനി സ്റ്റാർക്കിന്
15 പന്തിന്‍റെ ഇടവേളയിൽ 5 വിക്കറ്റ് വീഴ്ത്തി മിച്ചൽ സ്റ്റാർക്ക് മിന്നൽപ്പിണറായപ്പോൾ ഓസ്ട്രേലിയയ്ക്കു മുന്നിൽ മൂന്നാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനു 176 റൺസിന്‍റെ തോൽവി. ഇതോടെ മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയ 3-0നു തൂത്തുവാരി. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറിൽ (27) വിൻഡീസിന്‍റെ രണ്ടാം ഇന്നിംഗ്‌സ് എറിഞ്ഞൊതുക്കിയാണ് ഓസീസ് ജയമാഘോഷിച്ചത്. സ്കോർ: ഓസ്ട്രേലിയ 225, 121. വെസ്റ്റ് ഇൻഡീസ് 143, 27. ടെസ്റ്റ് ക്രിക്കറ്റ്
എഡിജിപി എം.ആർ.അജിത് കുമാറിന്‍റെ ശബരിമല ട്രാക്ടർ യാത്ര; റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും
ശബരിമലയിലേക്ക് ട്രാക്ടറിൽ എഡിജിപി എം.ആർ.അജിത് കുമാർ യാത്ര ചെയ്തത് ചട്ടവിരുദ്ധമെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസിൻ്റെ ട്രാക്ടറിൽ അജിത് കുമാർ ശബരിമല ദർശനത്തിനു പോയത് വിവാദമായിരുന്നു. ട്രാക്ടർ ചരക്കു നീക്കത്തിന് മാത്രമേ ഉപയോഗിക്കാവു എന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നാണ് എഡിജിപിയുടെ നടപടി. കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരം നവഗ്രഹ പ്രതിഷ്‌ഠാ പൂജയ്ക്കായി നട തുറന്നിരിക്കെയായിരുന്നു സംഭവം. ട്രാക്ടറിൽ ആളെ കയറ്റുന്നത് അപകടസാധ്യത മുൻനിർത്തി ഹൈക്കോടതി നിരോധിച്ചിരുന്നു.
സുരക്ഷാവേലിക്ക് മുകളിലൂടെ ആരോ ഫോൺ എറിഞ്ഞതിന് പിന്നാലെ വൈറ്റ് ഹൗസിൽ ‘ലോക്ക്ഡൗൺ
ആരോ ഫോൺ സുരക്ഷാവേലിക്ക് മുകളിലൂടെ എറിഞ്ഞതിന് പിന്നാലെ വൈറ്റ് ഹൗസിൽ ‘ലോക്ക്ഡൗൺ’. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നോർത്ത് ലോണിലെ വേലിക്ക് മുകളിലൂടെ ഫോൺ എറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സീക്രട്ട് സർവീസ് ഏജന്റുമാർ വൈറ്റ് ഹൗസിൽ കടുത്ത സുരക്ഷാനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തുടർന്ന് ഏതാനും സമയത്തേക്ക് വൈറ്റ് ഹൗസ് താത്കാലികമായി അടച്ചുപൂട്ടിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെട്ടെന്നുള്ള സുരക്ഷാനിയന്ത്രണങ്ങൾക്ക് കാരണമായത് ആരോ വേലിക്ക് മുകളിലൂടെ ഫോൺ എറിഞ്ഞതാണ് എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
നോവല്‍ എഴുതി വിനീത ഇറങ്ങിപ്പോയത് ജീവിതത്തില്‍ നിന്ന്; എഴുത്തുകാരി വിനീത കുട്ടഞ്ചേരി മരിച്ച നിലയില്‍
വിനീത കുട്ടഞ്ചേരി(44) എന്ന എഴുത്തുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2019-ലെ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള അവാര്‍ഡ് ജേതാവാണ്. വിനീതയുടെ ‘വിന്‍സെന്‍റ് വാന്‍ഗോഗിന്‍റെ വേനല്‍പക്ഷി’ എന്ന പുസ്തകം ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ പ്രകാശനം ചെയ്തത്. അവണൂര്‍ പഞ്ചായത്തിലെ എസ്‌സി പ്രമോട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല..! എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്.’ തൃശ്ശൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍
ബസ് സമരം : സ്വകാര്യ ബസ് ഉടമകളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും
അനിശ്ചിതകാല പണിമുടക്ക് ഈ മാസം 22 മുതൽ പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത വകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് വൈകിട്ട് 3 30ന് മന്ത്രിയുടെ ചേംമ്പറിൽ വെച്ച് ചർച്ച നടത്തും. സ്വകാര്യ ഉടമകളുമായി ഗതാഗത കമ്മീഷണർ സൂചന പണിമുടക്കിന് മുമ്പ് നടത്തിയ ചർച്ച പരാജയപ്പെട്ടത് കൊണ്ടാണ് മന്ത്രി തല ചർച്ച നടത്തുന്നത്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, 140 കിലോമീറ്റർ അധികം ഓടുന്ന ബസ്സുകളുടെ പെർമിറ്റ് പുതുക്കി
നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്‍റെ സഹോദരൻ
വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്‍റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇല്ലെന്നും ദയാധനം വേണ്ടെന്നും ഒരു ഒത്തു തീർപ്പിനും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടു തന്നെ ഇനിയും ചർച്ച
നിമിഷ പ്രിയയുടെ ശിക്ഷ നീട്ടിവച്ച വിവരം പ്രതീക്ഷാനിർഭരവും ആശ്വാസജനകവും: മുഖ്യമന്ത്രി പിണറായി വിജയൻ
മലയാളി നേഴ്സ് നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിലൂടെ നിമിഷക്ക് ലഭിച്ചിരിക്കുന്നത് ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ്. ഈ തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി.അബൂബ ക്കർ മുസ് ലിയാരുടെ മുൻകൈയും ഇടപെടലും ആണെന്നും അദ്ദേഹം പറഞ്ഞു. സുമനസ്സുകളുടെ മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന അക്ഷീണ പ്രയത്നത്തിന്‍റെ ഫലമാണ് ഈ തീരുമാനം. നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന