പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിലുള്ള വാടകവീട്ടിലേക്ക് താമസം മാറ്റും. നിലവിൽ ബേക്കറി ജങ്ഷനിലെ വാടകവീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുമെന്ന സാഹചര്യത്തിലാണ് പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചത്.

കഴിഞ്ഞ ഒക്ടോബർ 17നാണ് കന്റോൺമെന്റ് ഹൗസിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ കെട്ടിടത്തിൻ്റെ വിവിധ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കന്റോൺമെന്റ് ഹൗസ് സന്ദർശിച്ചിരുന്നു. അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും സന്ദർശനത്തിൻ്റെ ദൃശ്യങ്ങൾ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Related Posts