നടി ആര്യയുടെ ‘കഞ്ചീവര’ ബുട്ടീക്കിന്‍റെ പേരിൽ വമ്പൻ തട്ടിപ്പ്; പരാതി നൽകി നടി
നടിയും അവതാരകയുമായ ആര്യയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്‍റെ ഇൻസ്റ്റഗ്രാം പേജിന്‍റെ വ്യാജപതിപ്പുകൾ നിർമ്മിച്ച് തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപ നൽകിയാൽ മതിയെന്ന് പരസ്യം നൽകിയാണ് പണം തട്ടിയത്. ആര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ ബീഹാറിൽ നിന്നുള്ള സംഘമാണ് എന്നാണ് പൊലീസ് പറയുന്നത്.തട്ടിപ്പിന് നിരവധിപേർ ഇരയായിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം നടി അറിയുന്നത് പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ്. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ആര്യ പറഞ്ഞു. തട്ടിപ്പിന് ഇരയായതായി
കൊല്ലത്ത് സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയിൽ തട്ടി
സ്കൂളിൽ വച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. മിഥുൻ്റെ ചെരുപ്പ് കളിക്കുന്നതിനിടെ ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടി ഇതെടുക്കാനായി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്. ഷീറ്റിന് മുകളിലേക്ക് കെഎസ്ഇബിയുടെ ലൈൻ താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതിൽ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് പ്രാഥമിക വിവരം.
ഷാർജയിൽ വിപഞ്ചികയുടെയും കുട്ടിയുടെയും മരണം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വിപഞ്ചികയുടെയും കുട്ടിയുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഷാർജയിൽ മരിച്ച രണ്ടുപേരുടെയും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നുമാണ് ആവശ്യം. വിപഞ്ചികയുടെ ഭർത്താവിനേയും ഇന്ത്യൻ എംബസിയേയും ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി ബുധനാഴ്‌ച നിർദേശിച്ചിരുന്നു. കുട്ടിയുടെ സംസ്‌കാരം ഷാർജയിൽ നടത്താനും വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനുമാണ് നിലവിൽ ഭർത്യവീട്ടുകാർ തീരുമാനിച്ചിരിക്കുന്നത്. യുവതിയെ ഭർത്താവും കുടുംബവും മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണ്
ബെംഗളൂരുവില്‍ ഗുണ്ടാനേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ വെട്ടിക്കൊന്നു
ഗുണ്ടാനേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ ബെംഗളൂരുവില്‍ വെട്ടിക്കൊന്നു ഹലസൂരു സ്വദേശി ശിവകുമാര്‍ എന്ന ബികലു ശിവു (40) ആണ് മരിച്ചത്. ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് ഉള്‍പ്പെടെ സംഭവത്തില്‍ 5 പേരുടെ പേരില്‍ കേസെടുത്തു. കിരണ്‍, വിമല്‍, ജഗദീഷ്, അനില്‍ എന്നിവരാണ് മറ്റുപ്രതികള്‍. ശിവകുമാറിന്‍റെ അമ്മ വിജയലക്ഷ്മി നല്‍കിയ പരാതിയിലാണ് കേസ്. എംഎല്‍എയുടെ പ്രേരണയെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പരാതിയില്‍ പറയുന്നു. ബൈക്കുകളിലും കാറിലുമെത്തിയ സംഘം ഭാരതിനഗറിലെ വീടിനു പുറത്തു
ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്നുമുതൽ ഞായറാഴ്ച്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് അതേസമയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന്
ഇന്ന് കർക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍
രാമായണത്തിന്‍റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാ മഴ പെയ്തിരുന്ന കർക്കടകം മലയാളികൾക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. ഒരു മാസം കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ
സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ ‘ജെഎസ്കെ-ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് തീയേറ്ററുകളില്‍
സെൻസർ ബോർഡ് ‘ജെഎസ്കെ-ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതായി ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്ന് സിനിമ വ്യാഴാഴ്‌ച പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കളും അറിയിച്ചു. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ജാനകി എന്ന പേരിൻ്റെ പേരിൽ പ്രദർശനാനുമതി നിഷേധിച്ചതിനെതിരേ നിർമ്മാതാക്കൾ നൽകിയ ഹർജി തീർപ്പാക്കി. സെൻസർ ബോർഡ് ടീസറിന് നേരത്തെ അനുമതി നൽകിയിരുന്നു. മുൻപേ ഇറക്കിയ പോസ്റ്ററിലും ടീസറിലും ജാനകി v/s സ്‌റ്റേറ്റ് ഓഫ് കേരള
അലാസ്ക തീരത്ത് ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി
അമേരിക്കയിലെ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2 മണിയോടെയാണ് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിൻ്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.അലാസ്കയുടെ തീരദേശഭാഗങ്ങളിൽ ശക്തമായ ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. സുനാമി മുന്നറിയിപ്പ് നൽകിയിരുന്ന പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിരുന്നു. തെക്കൻ അലാസ്കയ്ക്കും
യുവാവിന്‍റെ ആത്മഹത്യ: വിവാഹം മുടക്കിയ കാമുകിയും ഭര്‍ത്താവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യചെയ്യാന്‍ ഇടയായ കേസില്‍ 3 പേരെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റുചെയ്തു. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഭര്‍ത്താവ് ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ ജീവന്‍ (31), സഹോദരന്‍ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പോലീസ് അന്വേഷണത്തിനിടെ യുവാവിന്‍റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു.ഒന്നാംപ്രതി അഖില യുവാവിന്‍റെ കാമുകിയായിരുന്നു. യുവാവിന്‍റെ വിവാഹം മറ്റൊരു സ്ത്രീയുമായി
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്ക് ജൂലൈ 17ന് (17/07/2025, വ്യാഴാഴ്ച ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.