സ്കൂ‌ളിൽ വച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. മിഥുൻ്റെ ചെരുപ്പ് കളിക്കുന്നതിനിടെ ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടി ഇതെടുക്കാനായി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്. ഷീറ്റിന് മുകളിലേക്ക് കെഎസ്ഇബിയുടെ ലൈൻ താഴ്ന്നു കിടക്കുകയായിരുന്നെന്നും ഇതിൽ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നുമാണ് പ്രാഥമിക വിവരം.

Related Posts