കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോട്ടയം മജിസ്ട്രേറ്റ് കോടതിയിലാണ് 750 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 67 സാക്ഷികളാണ് കേസിൽ ഉള്ളത്. 100 രേഖകളും ഉൾപ്പെടുന്നു. അസം സ്വദേശിയായ അമിത് ഒറാംഗ് മാത്രമാണ് പ്രതി. തിരുനക്കര ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീര വിജയകുമാറും ഏപ്രിൽ 22നാണ് കൊല്ലപ്പെട്ടത്. വിജയകുമാറിനോട് പ്രതിക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു.

മുൻപ് മോഷണക്കുറ്റത്തിൽ പിടിക്കപ്പെട്ടതിനെ തുടർന്നാണ് വൈരാഗ്യം ഉണ്ടായത്. ഇയാൾ മോഷണ കേസിൽ പ്രതിയായതോടെ ഭാര്യ ഇയാളിൽ നിന്നും അകന്നുപോയി. ഭാര്യ ഈ സമയത്ത് ഗർഭിണി ആയിരുന്നു. ഇതിനിടെ ഗർഭം അലസിപോയി. വിജയകുമാറിനോട് ഇക്കാരണങ്ങൾ കൊണ്ട് പ്രതി അമിതിന് വൈരാഗ്യമുണ്ടായിരുന്നതായാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. വിജയകുമാറിനെ കൊലപ്പെടുത്തിയ ശേഷം രക്ഷപെടാനുള്ള ശ്രമത്തിനിടയിലാണ് ഭാര്യ മീരയെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു.

Related Posts