നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോളിംഗ് സമയം അവസാനിച്ചു; വോട്ടെണ്ണല്‍ തിങ്കളാഴ്ച
Kerala
1 min read
8.3k

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പോളിംഗ് സമയം അവസാനിച്ചു; വോട്ടെണ്ണല്‍ തിങ്കളാഴ്ച

ജൂൺ 19, 2025
0

വോട്ടെടുപ്പ് സമയം അവസാനിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ 74.02 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഒടുവിലത്തെ കണക്ക്. അല്‍പസമയത്തിനകം അന്തിമകണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടും. നിലമ്പൂരിന്റെ പുതിയ MLA ആരെന്ന് തിങ്കളാഴ്ചയറിയാം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ജയം ഉറപ്പെന്ന് പ്രതികരിച്ചു. വോട്ടിംഗ് ശതമാനം ഉയര്‍ന്നത് വിജയപ്രതീക്ഷ കുറയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ തന്ന വലിയ സ്വീകര്യത വോട്ടായി മാറും. പോളിംഗ് ഉയര്‍ന്നാല്‍ യുഡിഫിന് അനുകൂലം എന്നതൊന്നും ശരിയല്ല. ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ്

Continue Reading
പത്തനംതിട്ടയിലെ നവജാത ശിശുവിന്‍റെ മരണത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും
Kerala
0 min read
11.0k

പത്തനംതിട്ടയിലെ നവജാത ശിശുവിന്‍റെ മരണത്തിൽ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും

ജൂൺ 19, 2025
0

പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. കുഞ്ഞിന്‍റെ ഇന്നലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടന്നത്. പത്തനംതിട്ട മെഴുവേലിയിൽ ചൊവ്വാഴ്‌ച പുലർച്ചെ നാലുമണിയോടെയാണ് അവിവാഹിതയായ 21കാരി കുഞ്ഞിന് ജന്മം നൽകിയത്. യുവതി ഗർഭിണിയാണെന്ന കാര്യം കുടുംബാംഗങ്ങളോട് മറച്ചുവച്ചിരുന്നു. രക്തസ്രാവത്തെത്തുടർന്ന് യുവതി ചെങ്ങന്നൂരിലെ

Continue Reading
മഴ കനക്കും; യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് അധികൃതർ; ശക്തമായ കാറ്റിന് സാധ്യത
Kerala
1 min read
9.8k

മഴ കനക്കും; യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് അധികൃതർ; ശക്തമായ കാറ്റിന് സാധ്യത

ജൂൺ 19, 2025
0

അതിതീവ്ര മഴ  സംസ്ഥാനത്ത് കുറഞ്ഞെങ്കിലും വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 5 ദിവസം മഴ തുടരാനുള്ള സാധ്യതയാണുള്ളത്. വിവിധ ജില്ലകളികൾ ഇതേത്തുടർന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഒരു ജില്ലകളിലും റെഡ്, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച മുതൽ

Continue Reading
കരുണ്‍ നായര്‍ക്ക് വീണ്ടും തിരിച്ചടി; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ
Sports
0 min read
8.3k

കരുണ്‍ നായര്‍ക്ക് വീണ്ടും തിരിച്ചടി; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ

ജൂൺ 19, 2025
0

ഇന്ത്യയ്ക്കായി വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാമെന്ന കരുണ്‍ നായരുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ താരത്തിന് സാരമായ പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ പന്ത് നെറ്റ്‌സിലെ പരിശീലനത്തിനിടെ കരുണിൻ്റെ വാരിയെല്ലില്‍ അടിച്ച് കൊള്ളുകയായിരുന്നു. കരുണിൻ്റെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ഫിസിയോയും മറ്റും പരിശോധിച്ച് ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പിച്ചു വെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിലേക്ക് 2017ന് ശേഷം മടങ്ങിയെത്തിയ കരുണ്‍ ഏറെ

Continue Reading
എഐ കാരണമുള്ള തൊഴിൽനഷ്ടം; കർണാടകയിൽ ഐടി വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സർവേ 27-ന്
Karnataka
1 min read
9.9k

എഐ കാരണമുള്ള തൊഴിൽനഷ്ടം; കർണാടകയിൽ ഐടി വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സർവേ 27-ന്

ജൂൺ 19, 2025
0

എഐ (നിർമ്മിതബുദ്ധി) കാരണമുള്ള തൊഴിൽ നഷ്ടത്തെക്കുറിച്ചു പഠിക്കാൻ കർണാടക സർക്കാർ സർവേ നടത്തുന്നു. 27-ന് ഐടി വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സർവേ ആരംഭിക്കും. ഐടി അടക്കം വിവിധമേഖലകളിലെ വിദഗ്‌ധർ, കമ്പനികളിലെ മാനവവിഭവശേഷി വിഭാഗം മേധാവികൾ, അക്കാദമികരംഗത്തെ വിദഗ്ധർ, എഐ വിദഗ്ധർ തുടങ്ങിയവരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. പുതിയ ഐടി നയം തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടാണ് സർവേ. എഐയും ഓട്ടമേഷനും ഐടി അടക്കമുള്ള മേഖലകളിൽ വലിയ തൊഴിൽ നഷ്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. ലോകത്തിലെതന്നെ ഏറ്റവും

Continue Reading
ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ മധ്യസ്ഥത; ആദ്യം നിങ്ങളുടെപ്രശ്നം തീർക്കൂ, പിന്നീട് ഇതിൽ ഇടപെടാം: ട്രംപ്
World
1 min read
8.9k

ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ മധ്യസ്ഥത; ആദ്യം നിങ്ങളുടെപ്രശ്നം തീർക്കൂ, പിന്നീട് ഇതിൽ ഇടപെടാം: ട്രംപ്

ജൂൺ 19, 2025
0

ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുതിൻ്റെ പ്രസ്താവനയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്‌നം ആദ്യം തീർത്തതിനുശേഷം പുറത്തുള്ളവരെക്കുറിച്ച് ആശങ്കപ്പെട്ടാൽ മതിയെന്ന് ട്രംപ് പ്രതികരിച്ചു. പുതിനുമായി താൻ സംസാരിച്ച കാര്യം ട്രംപ് മാധ്യമങ്ങളുമായി പങ്കുവെച്ചു. ‘കഴിഞ്ഞദിവസം ഞാൻ പുതിനുമായി സംസാരിച്ചു. മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അദ്ദേഹം എന്നെ അറിയിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങളുടെ പ്രശ്‌നത്തിൽ ആദ്യം മധ്യസ്ഥത

Continue Reading
കർണാടകയിൽ ബൈ​ക്ക് ടാ​ക്സി നി​രോ​ധ​ന​ത്തി​ന് പി​ന്നാ​ലെ ഓ​ട്ടോ നി​ര​ക്ക് വ​ർ​ദ്ധ​ന
Karnataka
0 min read
9.5k

കർണാടകയിൽ ബൈ​ക്ക് ടാ​ക്സി നി​രോ​ധ​ന​ത്തി​ന് പി​ന്നാ​ലെ ഓ​ട്ടോ നി​ര​ക്ക് വ​ർ​ദ്ധ​ന

ജൂൺ 19, 2025
0

കർണാടകയിൽ ബൈക്ക് ടാക്‌സി നിരോധനത്തിന് പിന്നാലെ ഓട്ടോനിരക്കുകൾ കുതിച്ചുയരുന്നതായി ആക്ഷേപം. 10 രൂപ മുതൽ 70 രൂപ വരെ വർദ്ധിച്ചിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ഉബർ ഓട്ടോയിൽ ഉൾപ്പെടെ നിരക്ക് വർദ്ധനയുണ്ടായിട്ടുണ്ട്. 140 മുതൽ 150 വരെ രൂപയാണ് കോറമംഗലയിൽ നിന്ന് ലാങ്‌ഫോർഡ് റഡിലേക്ക് സാധാണ ഓട്ടോനിരക്ക്. ഇത് ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം190 രൂപയായി ഉയർന്നു. അക്ഷയ്‌ നഗറിൽ നിന്ന് എം.ജി റോഡിലേക്ക് 170 രൂപയുണ്ടായിരുന്ന ഓട്ടോനിരക്ക് പല ആപുകളിലും

Continue Reading
ആൾക്കൂട്ട വിചാരണ; പിണറായി കായലോട് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ 3 പേർ റിമാൻഡിൽ
Kerala
1 min read
10.1k

ആൾക്കൂട്ട വിചാരണ; പിണറായി കായലോട് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ 3 പേർ റിമാൻഡിൽ

ജൂൺ 19, 2025
0

ആൾക്കൂട്ട വിചാരണയിൽ മനം നൊന്ത് പിണറായി കായലോട് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിൽ. ദിവസങ്ങൾക്ക് മുമ്പാണ് 40 കാരിയായ റസീനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പറം സ്വദേശി റഫ്‌നാസ്, മുബഷീർ, ഫൈസൽ എന്നിവരെയാണ് തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തത്. എസ്‌ഡിപിഐ പ്രവർത്തകരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. കേസിനാസ്‌പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ 17-ാം തീയതിയാണ്. റസീന ആത്മഹത്യ ചെയ്‌തതിന് പിന്നാലെ

Continue Reading
രാജ്ഭവനിലെ പരിപാടിയിൽ വീണ്ടും ഭാരതാംബ ചിത്രം; പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി.ശിവൻകുട്ടി
Kerala
1 min read
8.9k

രാജ്ഭവനിലെ പരിപാടിയിൽ വീണ്ടും ഭാരതാംബ ചിത്രം; പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി.ശിവൻകുട്ടി

ജൂൺ 19, 2025
0

രാജ് ഭവനിലെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് പരിപാടിയിൽ നിന്ന് പ്രതിഷേധിച്ച് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോയി. എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി ഭാരതാംബയുടെ ചിത്രം കണ്ടത്. ആർഎസ്എസിൻ്റെ കേന്ദ്രമായി രാജ്ഭവൻ മാറിയെന്ന് പുറത്തിറങ്ങിയശേഷം മന്ത്രി പറഞ്ഞു. ‘ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയോ മഹാത്മാഗാന്ധിയുടേയോ, ചിത്രമാണെങ്കില്‍ നമുക്ക് മനസിലാക്കാമായിരുന്നു. ഇത് ആരുടെ ചിത്രമാണ് വെച്ചതെന്ന് പോലും അറിയില്ല. അംഗീകരിക്കാൻ കഴിയാൻ പറ്റാത്ത ചടങ്ങായതിനാൽ ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞാണ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോന്നത്.എന്നോട്

Continue Reading
ക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിനെതിരേ സമനിലയില്‍ കുരുങ്ങി റയല്‍
Sports
1 min read
9.6k

ക്ലബ്ബ് ലോകകപ്പ്; അല്‍ ഹിലാലിനെതിരേ സമനിലയില്‍ കുരുങ്ങി റയല്‍

ജൂൺ 19, 2025
0

ഫെഡറിക്കോ വാൽവെർദെ ക്ലബ്ബ് ലോകകപ്പിൽ ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ സൗദി ക്ലബ്ബ് അൽ ഹിലാലിനോട് സമനിലയിൽ കുരുങ്ങി സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. ഓരോ ഗോൾവീതം ഇരു ടീമും നേടി. സൂപ്പർ താരം കിലിയൻ എംബാപ്പെയില്ലാതെ ഇറങ്ങിയ റയലിന് കാര്യമായ മുന്നേറ്റങ്ങളും സാധ്യമായില്ല. റയലിനെ മുന്നിലെത്തിച്ചത് 34-ാം മിനിറ്റിൽ റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്ന് ഗോൺസാലോ ഗാർസിയയാണ്. പിന്നാലെ 41-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൂബൻ നെവെസ്

Continue Reading