കർണാടകയിൽ ബൈക്ക് ടാക്‌സി നിരോധനത്തിന് പിന്നാലെ ഓട്ടോനിരക്കുകൾ കുതിച്ചുയരുന്നതായി ആക്ഷേപം. 10 രൂപ മുതൽ 70 രൂപ വരെ വർദ്ധിച്ചിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. ഉബർ ഓട്ടോയിൽ ഉൾപ്പെടെ നിരക്ക് വർദ്ധനയുണ്ടായിട്ടുണ്ട്. 140 മുതൽ 150 വരെ രൂപയാണ് കോറമംഗലയിൽ നിന്ന് ലാങ്‌ഫോർഡ് റഡിലേക്ക് സാധാണ ഓട്ടോനിരക്ക്.

ഇത് ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം190 രൂപയായി ഉയർന്നു. അക്ഷയ്‌ നഗറിൽ നിന്ന് എം.ജി റോഡിലേക്ക് 170 രൂപയുണ്ടായിരുന്ന ഓട്ടോനിരക്ക് പല ആപുകളിലും 230 രൂപയായി ഉയർന്നു. റാപ്പിഡോ ഓട്ടോയിലും ഒലയിലുമെല്ലാം ഈ വർദ്ധനയുണ്ട്. പല ഓട്ടോ ഡ്രൈവർമാരും ആപുകളേക്കാൾ കൂടുതൽ നിരക്ക് നഗരത്തിൽ ഈടാക്കുന്നതായി ആക്ഷേപം ഉയരുന്നു.

Related Posts